ജീന്‍സ് ധരിച്ച് വിവാഹ മണ്ഡപത്തിലെത്തുന്ന പെണ്‍കുട്ടികളെ ആര് വിവാഹം ചെയ്യാനാണ്? സത്യപാല്‍ സിങ്

ഉത്തര്‍പ്രദേശ്: ജീന്‍സ് ധരിച്ച് വിവാഹ മണ്ഡപത്തിലെത്തുന്ന പെണ്‍കുട്ടികളെ ആര് വിവാഹം ചെയ്യാനാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ്.  പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ കേന്ദ്രമന്ത്രി സത്യപാല്‍ സിങ്. ജീന്‍സ് ധരിച്ച് വിവാഹമണ്ഡപത്തിലെത്തുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഒരു പുരുഷനും തയ്യാറാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുരുഷന്‍ ജീന്‍സ് ധരിച്ച് ക്ഷേത്രത്തില്‍ പൂജകള്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ എന്ന് മന്ത്രി ചോദിച്ചു. ജീന്‍സ് ധരിച്ച് മണ്ഡപത്തില്‍ എത്തുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ എത്ര പേര്‍ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ മഹാറാണ പ്രതാപ് ശിക്ഷാ പരിഷത്തിന്റെ വാര്‍ഷികദിനത്തിന്റെ സമാപന സമ്മേളനത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top