സ്വകാര്യ റിസോര്‍ട്ടില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കുമരകത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം.
അലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിം എന്ന എട്ട് വയസ്സുകാരനാണ് മരിച്ചത്. സൗദി സ്വദേശിയാണ് കുട്ടി.
വ്യാഴാഴ്ച രാത്രി എട്ട് മണിക്കായിരുന്നു ധാരുണമായ സംഭവം നടന്നത്. കുട്ടികള്‍ക്കൊപ്പം നീന്തല്‍ കുളത്തില്‍ കളിക്കുകയായിരുന്നു അലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിം എന്ന എട്ട് വയസ്സുകാരന്‍.
മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയില്‍ നീന്തല്‍ കുളത്തില്‍ മുങ്ങുകയായിരുന്നു. അലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിം നീന്തല്‍ കുളത്തില്‍ മുങ്ങി താഴുന്നതുകണ്ട മറ്റ് കുട്ടികള്‍ അലറി വിളിക്കുകയായിരുന്നു.
കുട്ടികളുടെ ബഹളം കേട്ട് എത്തിയ സ്വകാര്യ റിസോര്‍ട്ടിലെ ഉടമകളും ജീവനക്കാരും ചേര്‍ന്ന് പെട്ടെന്നു തന്നെ കുട്ടിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷേ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഏഴംഗ കുടുംബമാണ് മൂന്ന് ദിവസത്തേക്ക് വിനോദയാത്രക്കെത്തിയത്. ഒരു കുടുംബത്തിലെ നാലാമത്തെ കുട്ടികയാണ് അലാബിന്‍ മജീദ് ആദിന്‍ ഇബ്രാഹിം. മൃതദേഹം മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


