“നാഗബന്ധനം” ഭേദിച്ച് നവ സ്വരബന്ധനം ആവർത്തിച്ച് ബി.നിലവറ തുറക്കാനാകുമോ ?സിദ്ധനായ പെരുംതച്ചൻ നിർമ്മിച്ച ‘ബി’ നിലവറ തുറക്കാൻ ആധുനിക ശാസ്ത്രത്തിനാകുമോ ?

തിരുവനന്തപുരം :തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഭിമാനം ആണ് ശ്രീ പത്മനാഭൻ .പഴമക്കാരുടെ സുഹൃത്തും സംരക്ഷകനും .എന്തെങ്കിലും പ്രശ്‍നം വന്നാൽ പഴമക്കാർ പറയും “പത്മനാഭൻ അവിടുണ്ടല്ലോ “.ചിലർ തിരുവനന്തപുരം ഭാഷയിലും പറയും .അടുത്ത സുഹൃത്തെന്ന പോലെ .”പപ്പനാവൻ നോക്കിക്കോളും “. 2004 ൽ സുനാമി തിരകൾ കുളച്ചലും കന്യാകുമാരിയുടെ തീരവും തകർത്തു വിഴിഞ്ഞവും ശംഖും മുഖവും തൊടാതെ തിരുവനന്തപുരം കറങ്ങി അങ്ങ് കരുനാഗ പള്ളിയിലും ആലപ്പുഴയിലും നാശം വിതച്ചപ്പോൾ ഒരു 80 കാരൻ പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തത് .ആത്മ വിശ്വാസത്തിന്റെ ശബ്ദം .
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് രാജകുടുംബം സൂചിപ്പിക്കുന്നതിനെ പുച്ഛിച്ച് തള്ളിക്കളയേണ്ടതില്ല. നിലവറ തുറന്നാൽ അതിലൂടെ കടൽ ഇരച്ച് കയറി തിരുവനന്തപുരത്തെ വിഴുങ്ങും, സുനാമി ഉണ്ടാകും, തുറക്കണമെങ്കിൽ നവസ്വര പൂട്ട് വേണം എന്നെല്ലാമുള്ള മണ്ടത്തരങ്ങളെയാണ് പുച്ഛിച്ച് തള്ളേണ്ടത്. ബി നിലവറ എന്നാൽ വെറും ഒരു നിലവറ അല്ലെന്ന് സുപ്രീം കോടതി വരെ സമ്മതിച്ച കാര്യമാണെന്ന് വ്യക്തമാണല്ലോ. നൂറ്റാണ്ടുകൾക്ക് മുൻപ് ആർഷ ഭാരതത്തിൽ നിലനിന്നിരുന്ന അതീനൂതനവും സങ്കീർണ്ണവുമായ സാങ്കേതിക വിദ്യയാൽ നിർമ്മിച്ചതാണ് പ്രസ്തുത നിലവറ എന്നത് തർക്കമറ്റ കാര്യമാണ്.

അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട്‌ അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി “നവ സ്വരങ്ങൾ “കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake binding spell ) .പതിനാറാം നൂറ്റാണ്ടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്തു ഒരു സിദ്ധ പുരുഷൻ ഉണ്ടാക്കിയ പാസ് വേർഡ് .അതാർക്കും അറിയില്ല .ഇനി ആവർത്തിക്കാനുള്ള സംവിധാനവും ഇല്ല .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഗ ബന്ധനത്തെ കുറി ച്ചു പറയുന്നതിങ്ങനെ .ഒരു പ്രത്യേക വ്യക്തിയുടെ പ്രത്യേക രീതിയിൽ ഉള്ള ശബ്ദം പൂട്ടിന് ഉള്ളിലേക്ക് ചെല്ലുമ്പോൾ അതിലെ ഒരു നേർത്ത ലോഹ തകിട് പ്രത്യേക രീതിയിൽ ചലിക്കും .ഈ ചലനം തൊട്ടടുത്ത ലോഹ സംവിധാനത്തെ ചലിപ്പിച്ചു പൂട്ട് അടയുകയും തുറക്കുകയും ചെയ്യും .മറ്റൊരാളുടെ ശബ്ദം ചെന്നാൽ അത് മറു വശത്തുകൂടെ പുറത്തു പോവും .പൂട്ടിന് അനക്കവും ഉണ്ടാവില്ല . കൂടാതെ പാമ്പുകൾ ആക്രമിക്കും എന്ന് വിവരണം .sree-padmanabhaswamy-temple-thiruvananthapuram

എന്തായാലും നാഗബന്ധനം നടത്തിയ സിദ്ധനോ അത് കണ്ട മറ്റുള്ളവരോ ഇന്നില്ല .രേഖകളും ഇല്ല .ആകെ കൂടി ഉള്ളത് 1908 ലും 1931 ലും നിലവറ തുറക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് 1931 ൽ തിരുവിതാംകൂറിന്റെ ചരിത്രം പഠിക്കാൻ വന്ന ബ്രിടീഷ് ഗവേഷക Hatch എഴുതി Oxford books പ്രസിദ്ധീകരിച്ച ബുക്കിലെ വരികൾ ആണ്. Travancore: A Guide Book for the Visitor എന്ന തൻറെ പുസ്തകത്തിൽ Hatch ഇങ്ങിനെ എഴുതി .ബി നിലവറ തുറക്കാൻ ശ്രമിച്ചതിനെ കുറിച്ച് .”They tried to open the cobra gates of the temple but failed so,but were faced by millions of cobras and snakes of shrimp variety .They were chased for life”.

ആ വരികൾ വിവരിക്കാൻ ഇന്നാരുമില്ല .അതുകൊണ്ട് അതൊരു Mystery ആയി നിൽക്കുന്നു .ഏതെങ്കിലും രീതിയിൽ നിലവറ തുറക്കുമ്പോൾ മാത്രം മറ നീക്കുന്ന അത്ഭുതം .താക്കോൽ ഉണ്ടെങ്കിലും ആ പൂട്ട് എങ്ങിനെ തുറക്കും .നവസ്വര ബന്ധനം ആര് ആവർത്തിക്കും . ഒക്കെ അത്ഭുതമായി നിലകൊള്ളുന്നു . അവിടത്തെ നിധി അങ്ങിനെ തന്നെയുണ്ട് .തിരുവിതാംകൂറുകാർ എന്തെങ്കിലും കാരണം കൊണ്ട് പട്ടിണിയിൽ ആയാൽ അന്നം കൊടുക്കാൻ സൂക്ഷിച്ച നിധി .

എല്ലാവരും കരുതുന്നതുപോലെ ബി നിലവറയിൽ വലിയ അളവിൽ സ്വർണ്ണമോ രത്നങ്ങളോ ഒന്നുമല്ല സൂക്ഷിച്ചു വച്ചിരിക്കുന്നത് , മറിച്ച് അമൂല്ല്യങ്ങളായ താളിയോല ഗ്രന്ഥങ്ങളാണ്. ഈ താളിയോല ഗ്രന്ഥങ്ങൾ കാലപ്പഴക്കം കൊണ്ട് നശിച്ച് പോകാതിരിക്കാനും പാശ്ചാത്യ അധിനിവേശത്തിൽ നിന്നും  സംരക്ഷിക്കപ്പെടാനും ബി നിലവറയിൽ അക്കാലത്ത് നിലവിലുണ്ടായിരുന്നതും എന്നാൽ ആധുനിക ലോകത്തിന് അജ്ഞവുമായ പല സാങ്കേതിക വിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ നിലവറയിലെ ആർഗൺ വാതകത്തിന്റെ സാന്നിദ്ധ്യം. 1894 ൽ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചതിനു ശേഷം ആണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോക്ടർ വില്ല്യം  റാംസേ ആർഗൺ വാതകം വേർതിരിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾ നടത്തിയത് എന്നത് അദ്ദേഹത്തിന്റെ അധികം ആരും വായിക്കാത്ത ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്.  ആർഗൺ വാതകം എന്നത് ആറ്റോമിക് നമ്പർ 18 ആയ ഇനർട് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം ആണ്. നമ്മുടെ ഇലക്ട്രിക് ബൾബുകളിലൊക്കെ ഫിലമെന്റ് എരിഞ്ഞ് പോകാതിരിക്കാൻ ഓക്സിജനു പകരം നിറയ്ക്കുന്ന വാതകം തന്നെ.  ആർഗൺ വാതകം കണ്ടുപിടിച്ചത് പാശ്ചാത്യരാണെന്ന് പറയുമെങ്കിലും   അന്തരീക്ഷത്തിൽ കാണപ്പെടുന്ന വാതകങ്ങളിൽ മൂന്നാം സ്ഥാനമുള്ള ആർഗണിനെക്കുറിച്ച് നമ്മുടെ പഴയകാല സാങ്കേതിക വിദഗ്ദർക്ക് അറിവുണ്ടായിരുന്നു. 18 എന്ന സംഖ്യയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് മഹാഭാരതത്തിലും വേദങ്ങളിലും വ്യക്തമാക്കുന്നുണ്ട്. മഹാ ഭാരതത്തിൽ 18 പർവ്വങ്ങളാണുള്ളത്, ഭഗവദ് ഗീതയിൽ 18 അദ്ധ്യായങ്ങളാണുള്ളത്, കുരുക്ഷേത്ര യുദ്ധത്തിൽ 18 അക്ഷൗഹിണിപ്പടകളാണ് യുദ്ധം ചെയ്തത്. അതിനാൽ ആറ്റോമിക സംഖ്യ 18 ആയ ആർഗണിന്റെ ഗുണഗണങ്ങൾ നമ്മൂടെ മുനിവര്യന്മാർക്ക് അറിയാതെ തരമില്ലല്ലോ.
ഉയർന്ന മർദ്ദത്തിൽ ആർഗൺ വാതകം നിറച്ച ബി നിലവറ പ്രത്യേകം സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ തുറക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം അനേകായിരം വർഷങ്ങളായി ഒരു നിധി പോലെ വരും തലമുറയ്ക്ക് കൈമാറാൻ സംരക്ഷിക്കപ്പെട്ട് പോന്ന അമൂല്ല്യ താളിയോല ഗ്രന്ഥങ്ങൾ എന്നെന്നേയ്ക്കുമായി നശിച്ച് പോകാൻ ഇടയാകും  എന്നതിനാൽ നിലവറ തുറക്കാൻ ഏത് സാങ്കേതിക വിദ്യകൾ പ്രയോഗിക്കുമ്പോഴും അത് രാജ കുടുംബത്തേക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കണം.(ഹെെന്ദവ സഹോദരനും നാസയിലെ ശാസ്ത്രജ്ഞനുമായ സുജിത് കുമാറിന്‍റെ പോസ്റ്റ് ഭാരതീയ പൗരാണിക ശാസ്ത്ര താല്‍പര്യം മുന്‍നിര്‍ത്തി ഷെയര്‍ ചെയ്യുന്നു)

 

Top