ശാസ്ത്രത്തെ തോല്‍പ്പിച്ച് ബി-നിലവറ! നവസ്വരങ്ങള്‍ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്.. സ്ഫോടനം നടത്തിയാല്‍ മാത്രമേ ബി-നിലവറ തുറക്കാനാവൂ.നിലവറയിലെ കണക്കെടുപ്പിന് കടമ്പകള്‍ ഏറെ

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിട്ടാലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാനാകില്ല! ഈ നിലവറയിലെ കണക്കെടുപ്പിൻ വമ്പൻ സ്‌ഫോടനം തന്നെ നടത്തേണ്ടി വരും. അല്ലാതെ ആർക്കും അതിനുള്ളിലേക്ക് കടക്കാനാവില്ലെന്നതാണ് സൂചന. ക്ഷേത്രത്തിനുള്ളിൽ സ്‌ഫോടനം നടത്താനുള്ള നീക്കത്തെ വിശ്വാസികളും അനുകൂലിക്കില്ല. ഇതോടെ ബി നിലവറയിലെ കണക്കെടുപ്പ് തീരാതലവേദനയായി മാറും.ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ രഹസ്യ നിലവറയിലെ കണക്കെടുപ്പിന് കടമ്പകൾ ഏറെയാണ് .

ശീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബി നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കണമെങ്കിൽ ബി നിലവറ തുറന്നെ മതിയാവൂ. അത് ആചാരങ്ങളെയോ ആരുടെയെങ്കിലും മതവികാരത്തെയോ വ്രണപ്പെടുത്തില്ല. നിലവറ തുറന്നില്ലെങ്കിൽ അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നു പറഞ്ഞ കോടതി, നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവറ തുറന്ന് പരിശോധിക്കുന്നത് സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ് ക്യൂറി രാജകുടുംബത്തിന്റെ യോഗം വിളിച്ച് ചേർത്ത് മറുപടി ഉടൻ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എ നിലവറയിൽ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. ഇതിലും ഇരട്ടി ബി നിലവറയിൽ കാണുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് നിലവറ പരിശോധനയ്ക്ക് സുപ്രീംകോടതി നിലപാട് എടുക്കുന്നത്. എന്നാൽ ഈ നിലവറയുടെ പൂട്ട് സുപ്രീംകോടതിയുടെ ഉത്തരവിനും തുറക്കാനാവത്തതാണ്

നവസ്വരങ്ങൾ കൊണ്ട് പൂട്ടിയ സംഗീതപൂട്ട്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ ഏറെ പ്രത്യേകതകളുണ്ട്. അതീവ ഗൗരവവും സൂക്ഷ്മതയും ഇതിൽ പുലർത്തി. ഏറ്റവും ശ്രദ്ധേയമാണ് ബി നിലവറയുടെ നിർമ്മാണം. അതിൽ ആദ്യ വാതിൽ കടന്നാൽ പിന്നെ ഉരുക്ക് വാതിലാണുള്ളത്. ഏറെ ബലമുള്ള ഉരുക്ക് ഉപയോഗിച്ചാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആർക്കും പൊളിക്കാനാവരുതെന്നതായിരുന്നു ലക്ഷ്യം. ഇതിന് പൂട്ടുമുണ്ട്. പൂട്ട് തുറന്നാൽ അകത്ത് കയറാം. എന്നാൽ ഈ പൂട്ട് തുറക്കാൻ ഇന്ന് ആർക്കും അറിയില്ലെന്നാണ് രാജകുടുംബത്തിൽ നിന്ന് ലഭിക്കുന്ന സൂചന.padmanabha

പൂട്ടു തുറക്കാനുള്ള താക്കോൽ രാജകുടുംബത്തിലുണ്ട്. എന്നാൽ നവസ്വരങ്ങളുടെ പാസ് വേർഡ് ഉപയോഗിച്ചാണ് വാതിൽ പൂട്ടിയിരിക്കുന്നത്. ഇത് തുറക്കണമെങ്കിൽ പൂട്ടുമ്പോൾ ഉപയോഗിച്ച ഒൻപത് വാദ്യങ്ങളും അതേ സ്വരവും അനിവാര്യമാണ്. ഇതിനെ കുറിച്ച് ആർക്കും അറിയില്ല. ഇതു സംബന്ധിച്ച താളിയോലകൾ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവ നഷ്ടമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ സുപ്രീംകോടതി പൂട്ട് തുറക്കാൻ പറഞ്ഞാലും ആരെ കൊണ്ടും അത് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉരുക്ക് വാതിൽ സ്‌ഫോടനത്തിലൂടെ മാത്രമേ തകർത്ത് അകത്ത് കയറാൻ പറ്റൂവെന്നതാണ് സാഹചര്യം. ഇതോടെ ബി നിലവറ പരിശോധനയിൽ അനിശ്ചിതത്വം ഏറുകയാണ്.

സ്‌ഫോടനം നടത്തുകയെന്നത് പ്രായോഗികമല്ല. അത് ക്ഷേത്രത്തെ എത്തരത്തിൽ ബാധിക്കുമെന്ന് ആർക്കും അറിയില്ല. ശ്രീകോവിലിനോട് ചേർന്നാണ് ഈ നിലവറയുമുള്ളത്. ഇത് വലിയ പ്രശ്‌നങ്ങൾക്കും ഇടനൽകും. സ്‌ഫോടനത്തിൽ വൻ ഭാരമുള്ള ഉരുക്ക് വാതിൽ തകർന്ന് വീഴുന്നതും പ്രശ്‌നങ്ങളുണ്ടാക്കാൻ പോന്നതാണ്. ഈ സാഹചര്യത്തിൽ ഉരുക്ക് വാതിൽ മുറിച്ചെടുക്കാനുള്ള കട്ടർ കൊണ്ടു വരികെയാണ് ഏക പോംഴി. ഇത് കേരളത്തിൽ ഇപ്പോൾ എവിടേയും ഇല്ല. പ്രത്യേക ഇടപെടലിലൂടെ ഡൽഹിയിൽ നിന്ന് ഇതുകൊണ്ടു വന്ന് ക്ഷേത്രത്തിനുള്ളിലെ വാതിൽ പൊളിക്കുക പ്രായോഗികമാണോ എന്ന സംശയവും സജീവമാണ്.

വിശ്വാസ പ്രശ്‌നത്തിൽ ഉറച്ച് രാജകുടുംബം

നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നാണ് തിരുവിതാംകൂർ രാജകുടുംബം ഇപ്പോഴും എടുക്കുന്ന നിലപാട്. വിഗ്രഹത്തിന്റേയും തൃക്കോവിലിന്റേയും പവിത്രതയെ ബാധിക്കുമെന്നതിനാലാണ് ബി നിലവറ തുറക്കുന്നതിനെ എതിർക്കുന്നതെന്നാണ് രാജകുടുംബം പറയുന്നത്. ക്ഷേത്രത്തിലെ എ, സി നിലവറകൾ തുറന്ന് അവയ്ക്കുള്ളിലെ സമ്പത്തിന്റെ കണക്കെടുപ്പ് നടത്തിയിരുന്നു. എന്നാൽ, അമൂല്യമായ കൂടുതൽ സൂക്ഷിപ്പുകൾ ഉണ്ടെന്ന് കരുതുന്ന ബി നിലവറ തുറക്കാനാവില്ലെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.

കൂടാതെ, ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി പ്രത്യേകം സുരക്ഷാ സംഘത്തെ നിയമിക്കണമെന്നും ക്ഷേത്രത്തിന്റെ ദൈനംദിന വരവുചെലവു കണക്കുകൾ നിയന്ത്രിക്കാൻ ഫിനാൻസ് കൺട്രോളറെ നിയമിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കിടെ റിപോർട്ട് സമർപ്പിക്കണമെന്നാണ് കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലുള്ളവരെയാണ് ഓഡിറ്ററായി നിയമിക്കേണ്ടത്. ഇതിനായി മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കകം നിർദ്ദേശിക്കണം. മൂന്ന് മാസം കൂടുമ്പോൾ ഫിനാൻഷ്യൽ കൺട്രോളർ ഓഡിറ്റ് റിപോർട്ട് തയ്യാറാക്കി ഭരണസമിതിക്ക് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ക്ഷേത്രത്തിലെ വജ്രാഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും വജ്രാഭരണം കാണാതായതിനെ കുറിച്ച് സുപ്രിംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ഗോപാൽ സുബ്രഹ്മണ്യം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അമിക്കസ് ക്യൂറിയുടെ ഈ ആവശ്യം തള്ളിയ കോടതി, പൊലീസിന്റെ അന്വേഷണം തുടരട്ടെയെന്ന് വ്യക്തമാക്കി.മൂല്യനിർണയത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയിൽ കൂടുതൽ ആളുകളെ നിയോഗിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യത്തിൽ വാദം കേൾക്കുന്നതിനിടെയാണ് ബി നിലവറ തുറക്കുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.

Top