വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കേണ്ടതില്ല; സാമൂഹ്യ നീതി വകുപ്പ് പുതിയ ഉത്തരവിറക്കി

സേവനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നികുതി ബില്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ രോഗമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ക്യൂ നിറുത്തരുതെന്നും പെട്ടെന്ന് കാര്യം നടത്തിപ്പോകാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്നും നിര്‍ദ്ദേശിച്ച് സാമൂഹ്യനീതിവകുപ്പ് ഉത്തരവിറക്കി.

നേരത്തെ ഇത്തരത്തിലുള്ള ഉത്തരവുണ്ടായിരുന്നെങ്കിലും പല ആഫീസുകളിലും പാലിച്ചിരുന്നില്ല. തുടര്‍ന്നാണ് നടപടി കര്‍ശനമാക്കി പുതിയ ഉത്തരവിറക്കുന്നതെന്ന് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ അറിയിച്ചു.

Top