കൊച്ചിയില്‍ നടിയ്ക്കുണ്ടായതുപോലെ തനിക്കും സംഭവിച്ചു; സീരിയല്‍ നടി ദിവ്യയുടെ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ടപോലെ തനിക്കും ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ടന്ന് വെളിപെടുത്തിയിരിക്കുകയാണ് സീരിയല്‍ താരം ദിവ്യ. സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തയാണ് ദിവ്യ വിശ്വനാഥ്. സിനിമയില്‍ മാത്രമല്ല, സീരിയലിലും സ്ത്രീകള്‍ അത്രകണ്ട് സുരക്ഷിതരല്ല എന്നാണ് ദിവ്യയുടെ അനുഭവം വ്യക്തമാക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്.

അത്തരം ഒരു അനുഭവം ഉണ്ടായപ്പോള്‍ കണ്ണും കെട്ടി നോക്കി നില്‍ക്കുകയായിരുന്നില്ല ദിവ്യ ചെയ്തത്. അതി ശക്തമായി അതിനെ ചെറുത്തു. പിന്നീട് ആ പ്രോജക്ടില്‍ നിന്ന് തന്നെ മാറി നില്‍ക്കുകയും ചെയ്തു. അന്നത്തെ ആ സംഭവത്തിന് ശേഷം ദിവ്യ സ്വന്തം കാര്യങ്ങളില്‍ കുറച്ച് കൂടി ശ്രദ്ധാലുവായിട്ടുണ്ടത്രെ. ഒറ്റയ്ക്ക് പോകുമ്പോഴും മറ്റും ‘ഒരു എക്‌സ്ട്രാ കെയര്‍’ എടുക്കും എന്നാണ് ദിവ്യ അഭിമുഖത്തില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ എവിടെ നിന്ന് ആരില്‍ നിന്നാണ് താരത്തിന് ദുരനുഭവം ഉണ്ടായതെന്ന് വെളിപെടുത്തല്‍ നടത്തിയിട്ടില്ല.

Top