ഭര്‍ത്താവ് വിദേശത്ത് ഭാര്യയെ അനിയന്‍ പീഡിപ്പിച്ചു; ചേട്ടന്‍ ഭാര്യയെ പീഡിപ്പിക്കാന്‍ വീട്ടുകാരുടെ സമ്മതവും

ജബല്‍: ഭര്‍ത്താവ് വിദേശത്തേക്ക് പോയപ്പോള്‍ ഭാര്യയെ ഭര്‍ത്താവിന്റെ സഹോദരന്‍ ലൈംഗീകമായി പിഡിപ്പിച്ചു. ഇരുപതുവയസുകാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവിനെതിരേയും മര്‍ദിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ജബലിലാണ് സംഭവം. ഒരു വര്‍ഷം മുമ്പു വിവാഹിതയായ യുവതിയുടെ പരാതിയിലാണു നടപടി.

വിവാഹത്തിന് ഒരു മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് സിംഗപ്പൂരിലേക്കു പോയി. ഇതോടെ ഭര്‍ത്താവിന്റെ സഹോദരന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നു പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ഭര്‍തൃ വീട്ടിലേക്കു മടങ്ങിയെങ്കിലും ഭര്‍തൃസഹോദരന്‍ ലൈംഗിക പീഡനം തുടര്‍ന്നു. ഭര്‍ത്താവ് അതിനോടു പ്രതികരിച്ചില്ലെന്നും താന്‍ എതിര്‍ത്തപ്പോള്‍ ബന്ധുക്കള്‍ മര്‍ദനം പതിവാക്കുകയായിരുന്നെന്നുമാണു പരാതിയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top