തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി നിരവധി പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ചതായി പോലീസിന്റെ കണ്ടെത്തല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പെണ്‍കുട്ടികളെ കൊണ്ടുവന്നു കേരളത്തില്‍ ആവശ്യക്കാര്‍ക്കു കാഴ്ചവച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്‍ക്കത്ത, പട്‌ന, ലഖ്‌നൗ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു പലപ്പോഴായി പെണ്‍കുട്ടികളെ കേരളത്തില്‍ കാഴ്ചവയ്ക്കാന്‍ കൊണ്ടുവന്നതായാണ് വിവരങ്ങള്‍.
പൊലീസ് നടത്തിയ റെയ്ഡില്‍ ഗര്‍ഭനിരോധന ഉറകളും രക്തസ്രാവമുണ്ടായാല്‍ നിയന്ത്രിക്കാനുള്ള ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. പല പെണ്‍കുട്ടികളെയും കേരളത്തിലെ തുണിക്കടകളിലും ജ്വല്ലറികളിലും ജോലി നല്‍കാമെന്നു പറഞ്ഞാണ് കൊണ്ടുവന്നിരുന്നത്. ഒരു പരിധി കഴിഞ്ഞാല്‍ അവര്‍ക്കു വലിയൊരു സംഖ്യ പണവും നല്‍കി വിടുകയും ചെയ്യും. കേരളത്തിലെ വിവിധ കോളജുകളിലെ പെണ്‍കുട്ടികളെയും സംഘം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ ഭാഗമായി പ്രമുഖ മോഡലും സീരിയല്‍ താരവും വിദേശയുവതിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് തലസ്ഥാനത്തുനിന്നും പിടികൂടിയിരുന്നു.
ഇന്റര്‍നെറ്റുവഴിയും സമൂഹമാധ്യമങ്ങള്‍ വഴിയുമാണു ഇടപാടുകാരെ വശീകരിച്ചത്. സ്‌കൂള്‍കോളജ് വിദ്യാര്‍ഥിനികളും ഇവരുടെ ഇരകളായിരുന്നുവെന്ന്‌ക്രൈം ബ്രാഞ്ച് അറിയിച്ചു. സ്‌കൂള്‍കോളജ് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പരും ഇവര്‍ പരസ്യപ്പെടുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപയായിരുന്നു റേറ്റ്. വിവിധ ഏജന്റുമാര്‍ മുഖേന പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി.


