അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന ഭാര്യയും ഭര്‍ത്താവും പിടിയില്‍; സ്ത്രീകളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു

അനാശാസ്യ പ്രവര്‍ത്തനം നടത്തിയ ഭാര്യയും ഭാര്‍ത്താവുമുള്‍പ്പെടെ ആറുപേര്‍ പിടിയില്‍.
തിരുവനന്തപുരം മലയിന്‍കീഴ് ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഊക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 40 കാരനും ഭാര്യയും ഒരു മാസം മുന്‍പാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. വീട്ടില്‍ അസമയത്ത് നിരവധി ആളുകള്‍ വന്നുപോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇവിടെ പൊലീസ് റെയ്ഡ് നടത്തിയത്. ഓട്ടോ ഡ്രൈവറും ഇയാളുടെ ഭാര്യയും നെടുമങ്ങാട്, പാലോട്, ആനാവൂര്‍, കിളിയോട് എന്നീ സ്ഥലങ്ങളിലുള്ള നാല് സ്തീകളുമാണ് പിടിയിലായത്. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ സ്ത്രീകളെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസങ്ങള്‍ക്ക് മുന്‍പ് മലയിന്‍കീഴ് ബ്ലോക്ക് ഓഫീസിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു. അന്നും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. അവിടെ നിന്ന് വീട് മാറിയ ശേഷമാണ് ആല്‍ത്തറയിലുള്ള കഴക്കൂട്ടം സ്വദേശിയുടെ വീട് സംഘം വാടകയ്ക്ക് എടുത്ത് അനാശാസ്യകേന്ദ്രം ആരംഭിച്ചത്.

Top