കാമുകിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചു; യുവാവ് വെട്ടിലായി

ക്രൈം ഡെസ്‌ക്

ബാംഗ്ലൂർ: കാമുകിയുമൊത്ത് ഫ്‌ളാറ്റിൽ ചിലവഴിച്ച സ്വകാര്യ നിമിഷങ്ങൾ വാട്‌സ്അപ്പിലൂടെ ഭാര്യയ്ക്ക് അയച്ച മലയാളി സോഫ്റ്റ് വെയർ എൻജിനീയർ പുലിവാല് പിടിച്ചു. വിവാഹ മോചനത്തിനു കേസ് ഫയൽ ചെയ്ത ഭാര്യ, ഭർത്താവിനെതിരെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിനു കേസും നൽകി.
രണ്ടാഴ്ച മുൻപ് ബ്ലാംഗ്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. ബാംഗ്ലൂരിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് പാലക്കാട് സ്വദേശിയായ യുവാവ്. ബാംഗ്ലൂരിലെ തന്നെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇയാളുടെ ഭാര്യ. ഓഫിസ് ജോലിയുടെ ഭാഗമായി സെപ്റ്റംബർ ആദ്യ വാരം ഇയാളുടെ ഭാര്യ വിദേശത്തേയ്ക്കു പോയിരുന്നു. സെപ്റ്റംബർ 15 നു ശേഷം ഭാര്യ 15 ദിവസത്തേ ക്ലാസിനു ശേഷം മടങ്ങിവരുമെന്നായിരുന്നു ധാരണ. ഇതിനിടെ ഇരുവരും വാട്‌സ് അപ്പിലും സോഷ്യൽ മീഡിയയിലും നേരിൽ കാണുകയും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ ഇയാൾ പല തവണ കാമുകിയെ സ്വന്തം ഫ്‌ളാറ്റിൽ വിളിച്ചു വരുത്തിയിരുന്നു. ഭാര്യ ഇല്ലാത്ത സമയത്ത് ഇരുവരും ചേർന്നുള്ള സ്വകാര്യ നിമിഷങ്ങൾ യുവാവ് സ്വന്തം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു
ഇതിനിടെ കഴിഞ്ഞ ദിവസം ഭാര്യയുമായി വാട്‌സ് അപ്പിൽ ചാറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാമുകിയുമൊത്തുള്ള രഹസ്യ വീഡിയോ യുവാവ് അയക്കുകയായിരുന്നു. ഈ വീഡിയോ കണ്ട ഭാര്യ തൊട്ടടുത്ത ദിവസം തന്നെവിദേശത്തു നിന്നു മടങ്ങിയെത്തി. തുടർന്നു ഭർത്താവിനെതിരെ ബാംഗ്ലൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നു പാലക്കാട് കോടതിയിൽ വിവാഹമോചനത്തിനു കേസും ഫയൽ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ചു ഭാര്യയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഒത്തു തീർപ്പിനു യുവാവിന്റെ സുഹൃത്തുക്കൾ ശ്രമക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top