ഊട്ടിയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; അറസ്റ്റിലയാവരില്‍ മലയാളി യുവതികളും

ഊട്ടി: ഊട്ടി ടൂറിസ്റ്റ് കേന്ദ്രത്തോടനുബന്ധിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘത്തെ പിടികൂടി. മലാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളില്‍ നിന്നും പിടികൂടിയത്.

നിലമ്പൂര്‍ വഴിക്കടവ് സ്വദേശി ശിവപ്രസാദ് (38), തൃശ്ശൂര്‍ സ്വദേശി സജി ജോസ് (29), വയനാട് മേപ്പാടി സ്വദേശി ജോസ്വിന്‍ (26), കൊല്ലം സ്വദേശിനി ആഷ (29), ഊട്ടി സെന്റ് മേരീസ് ഹില്‍ സ്വദേശി രാഹുല്‍ (26), ഗൂഡല്ലൂര്‍ സ്വദേശി സതീഷ് (35), സമീര്‍ (24), കൊല്‍ക്കത്ത സ്വദേശിനികളായ കുശി (20), സാധ്വനി (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച രാത്രിയായിരുന്നു റെയ്ഡ്. പെണ്‍വാണിഭത്തിന്റെ കണ്ണികള്‍മാത്രമാണ് പിടിയിലായിരിക്കുന്നതെന്നും സ്ത്രീകളെ എത്തിച്ചുനല്‍കുന്ന ഒരു ഗൂഢസംഘം വേറെയുണ്ടെന്നും പോലീസ് പറയുന്നു.
ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പിടിയിലായ യുവതികളെ സംരക്ഷണഭവനത്തിലേക്ക് മാറ്റി. മറ്റുള്ളവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. അറസ്റ്റിലായവരില്‍നിന്ന് നാല് ബൈക്ക്, എട്ട് മൊബൈല്‍ ഫോണ്‍, 45,000 രൂപ എന്നിവ പിടിച്ചെടുത്തു

Top