അമ്മയുടെ ഒത്താശയോടെ മുൻപും പീഡനം . പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍.

കോഴിക്കോട് :കേരള മന:സാക്ഷിയെ നാണിപ്പിച്ച പീഡന കേസിൽ ഒടുവിൽ പ്രതികൾ അകത്തായി .സ്വന്തം മാതാവ് തന്നെ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു എന്നത് ഞെട്ടിക്കുന്നതാണ് .   പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍.അമ്മയുടെ ഒത്താശയോടെ  പെൺകുട്ടി   മുൻപും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് . വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് പൊന്നാനി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നുമറിയാത്ത പോലെയാണ് അമ്മ പോലീസിനോട് പ്രതികരിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളിലെ യുവതിയുടെ പ്രതികരണമാണ് അവരെ കുടുക്കിയത്. അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ സംഭവം നടന്ന തിയേറ്റര്‍ ഉടമയുമായി ചര്‍ച്ച നടത്തി.അമ്മയ്‌ക്കെതിരെയും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോസ്‌കോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴി ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

തൃത്താലയിലെ അറിയപ്പെട്ട വ്യവസായിയാണ് പ്രതി മൊയ്തീന്‍ കുട്ടി. ഇയാള്‍ നടുവിലും പെണ്‍കുട്ടിയും മാതാവും ഇരുവശത്തുമായി തിയേറ്ററില്‍ ഇരിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും അമ്മ ഇടപെടാതിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top