ഒരു നടി കൂടി പീഡനത്തിനിരയായി!

കൊച്ചി: വീണ്ടും വെളിപ്പെടുത്തൽ ..മലയാള  സിനിമയിലെ മറ്റൊരു നടി കൂടി പീഡനത്തിനിരയായയെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി .  ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള മുന്‍കാല നായികയ്ക്കുണ്ടായ അനുഭവത്തെക്കുറിച്ച് അഷ്‌റഫ് പറഞ്ഞത്.

ഷൂട്ടിങ് എന്ന പേരിലാണ് മലയാളത്തിലെ ഒരു മുന്‍കാല നടിയെ അമേരിക്കയില്‍ എത്തിച്ചത്. 1982ലായിരുന്നു സംഭവം. ന്യൂയോര്‍ക്കിലെ ഒരു റെഡ് സ്ട്രീറ്റിലേയ്ക്കാണ് അവരെ എത്തിച്ചത്. അവിടെയൊരു ഫഌറ്റില്‍ ദിവസങ്ങളോളം അവരെ തടവിലാക്കി പീഡിപ്പിച്ചു. അവിടെ കിടന്ന് അവശയായ അവര്‍ ഒടുവില്‍ എങ്ങനെയോ അവിടെയുള്ള ആര്‍ട്‌സ് വിജയനെ വിളിച്ചു. ടെലിഫോണ്‍ എഞ്ചിനീയറായ അദ്ദേഹം സ്ഥലം കണ്ടുപിടിച്ച് അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നു- അഷ്‌റഫ് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ കുറ്റവാളിയാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കോടതി മറിച്ചു വിധിച്ചാല്‍ പരസ്യ വേദിയില്‍ നടനോട് മാപ്പു ചോദിക്കാനും താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top