ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി:ഒത്തുതീര്‍പ്പ് ശ്രമത്തിന് എത്തിയ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ പ്രത്യേകം കേസെടുക്കും

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതിയിൽ ബിഷപ്പിനെതിരായുള്ള കുരുക്ക് മുറുകുന്നു .ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ഒത്തുതീര്‍പ്പ് ശ്രമത്തിന് എത്തിയ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ പ്രത്യേകം കേസെടുക്കും.. അന്വേഷണ സംഘം കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കും. ഫോണ്‍ വിളിച്ച കന്യാസ്ത്രീയുടെ മൊഴിയടക്കം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.അതേസമയം, കേരളത്തിലെ തെളിവെടുപ്പ് അവസാനിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും.

ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നാണ് സിസ്റ്റര്‍ക്ക് വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് ഒതുക്കി തീര്‍ക്കാന്‍ രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഭീഷണി, വാഗ്ദാനം, പ്രലോഭനം, സമ്മര്‍ദ്ദം തുടങ്ങിയവ അടങ്ങിയ 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണമായിരുന്നു അത്. ഒരു കോണ്‍വെന്റ് നിര്‍മിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജലന്ധര്‍ രൂപതയാണ് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഫാ. ജെയിംസ് എര്‍ത്തലയില്‍ മൂന്നുതവണ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട ഉണ്ട്. ജൂലായ് 5, 13, 28 ദിവസങ്ങളിലാണ് വൈദികനെത്തിയത്. 28 ന് എത്തിയപ്പോള്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് കന്യാസ്ത്രീകളെയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

Top