ഒരു പെണ്ണിനും ഇങ്ങനെയാവാൻ പറ്റില്ല: ജൂലിയെപ്പറ്റി തുറന്നു പറഞ്ഞ് റായ് ലക്ഷ്മി

സിനിമാ ഡെസ്‌ക്

ഗ്ലാമർ പ്രദർശനത്തിന്റെ പരിധികൾ ലംഘിക്കുന്ന ജൂലി 2 ആണ് ഇപ്പോൾ ബോളിവുഡിന്റെ കുറച്ച് നാളുകളായുള്ള സംസാര വിഷയം. റായ് ലക്ഷ്മിയുടെ മേനി പ്രദർശനം തന്നെയായിരുന്നു ചിത്രത്തെ ചൂടേറിയ ചർച്ചയാക്കി നിലനിർത്തിയത്. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ സെൻസേഷനാക്കി മാറ്റിയിരിക്കുകയാണ് താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലി 2വിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ റായ് ലക്ഷ്മി പങ്കവയ്ക്കുകയുണ്ടായി. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ എന്തുകൊണ്ട് ഇത്തരത്തിലുള്ളതായി എന്ന് താരം പറയുന്നുണ്ട്. ജൂലിയിൽ അഭിനയിച്ചപ്പോൾ നാണത്തിന്റെ പരിധി കടന്നെന്നും താരം പറയുന്നു.

ഒരു പെൺകുട്ടിക്ക് ഇത് ചെയ്യേണ്ടതുണ്ടോ എന്ന് തോന്നിക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ, ജൂലിയുടെ അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ അത് അനിവാര്യവുമായിരുന്നു. അത് അത്ര എളുപ്പമായിരുന്നില്ല. അത്തരം സീക്വൻസുകൾ തനിക്ക് ചെയ്യാനാവില്ല എന്ന് തന്നെയാണ് ഒരു വ്യക്തിയെന്ന നിലയിൽ തോന്നിയതെന്നും താരം പറഞ്ഞു.

നാണത്തിന്റെ എല്ലാ പരിധികളും കടന്നാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. റായ് ലക്ഷ്മിയല്ല ജൂലിയാണ് എന്ന് കരുതിയാണ് ആ രംഗങ്ങൾ ചെയ്തത്. ആ രംഗങ്ങൾ വീണ്ടും കാണുക എന്നത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത്രയ്ക്കും മോശമായാണ് ആ റോളുകൾ തോന്നിയതെന്നും താരം പറഞ്ഞു.

ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏത് തരത്തിലുള്ള റോളുകളും ചെയ്യാൻ സന്നദ്ധയായിരിക്കണം. അവനവ്ന വേണ്ടിയല്ല സിനിമയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയാം. ഈ ചിന്തയാണ് വ്യക്തിയെന്ന നിലയിൽ ഈ കഥപാത്രം ചെയ്യുന്നതിനേക്കുറിച്ച് തനിക്കുള്ള ആശങ്കകൾ നീക്കയതെന്ന് റായ് ലക്ഷ്മി പറയുന്നു.

മനസീകമായി താൻ സങ്കർഷം അനുഭവിച്ച സിനിമയിലെ രംഗങ്ങൾ കാണുമ്പോഴാണ് ജൂലി അനുഭവിച്ച യാതനങ്ങൾ എത്ര തീവ്രമായി ആ രംഗങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് മനസിലാകുന്നത്. കഥാപാത്രത്തിന് വേണ്ടി ചെയ്ത അധ്വാനം ഫലവത്തായി എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്ന് താരം പറയുന്നു.

എന്റെ ശരീരത്തേക്കുറിച്ച് എനിക്ക് ലജ്ജിക്കാനൊന്നുമില്ല എന്ന സന്ദേശമാണ് തന്റെ ശരീരം പ്രദർശിപ്പിക്കുമ്പോൾ ജൂലി നൽകുന്ന സന്ദേശം. സ്വന്തം ശരീരത്തിൽ നാണിക്കേണ്ടതില്ല എന്നാണ് അത് കാണിക്കുന്നത്. എന്നാൽ ആളുകൾ അതിനെ കാണുന്നത് മറ്റ് പലതരത്തിലുമാണ്.

ശരിയായ രീതിയിൽ ഗ്ലാമറസാകുന്നതിൽ തെറ്റൊന്നുമില്ല. അതിൽ അശ്ലീലമൊന്നും കാണുന്നില്ല. ഗ്ലമറസാവുക എന്നാൽ ശരീര പ്രദർശനം മാത്രമല്ല. നിങ്ങൾ അതിനെ എത്രമാത്രം കൈയടക്കത്തോടെ ചെയ്യുന്നു എന്നതുകൂടിയാണെന്നും റായ് ലക്ഷ്മി പറയുന്നു.

Top