നിവിന്‍ പോളേയോ?അതാരാ ?… നിവിന്‍ പോളിയെ അറിയാത്ത ശാന്തികൃഷ്ണയ്ക്ക് കിട്ടിയ എട്ടിന്റെ പണി

യുവനടന്‍ നിവിന്‍ പോളിയെ അറിയില്ലാത്ത മലയാളികള്‍ ആരാ ഉള്ളത്. എന്നാല്‍ പഴയകാല നടി ശാന്തി കൃഷ്ണയ്ക്ക് നിവിനെ അറിയുകയേ ഇല്ലായിരുന്നു. നിവിനെ അറിയില്ലായിരുന്നെന്ന് സാന്തികൃഷ്ണ നിവനോട് തന്നെ പറഞ്ഞപ്പോള്‍ നിവിന്‍ പൊട്ടിച്ചിരിച്ചു. അതു കണ്ട് ശാന്തികൃഷ്ണ ചമ്മിപ്പോയി.

നീണ്ട ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത് തിരിച്ചു വരവിനൊരുങ്ങുകയാണ് ശാന്തികൃഷ്ണ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ശാന്തികൃഷ്ണ നിവിന്റെ അമ്മയായി അഭിനയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മലയാളത്തിലെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ നിവിനെ തനിക്ക് അറിയില്ലായിരുന്നെന്ന് ശാന്തികൃഷ്ണ പറഞ്ഞു. ഗൂഗിളില്‍ തിരഞ്ഞാണ് നിവിന്‍ ആരാണെന്ന് മനസിലാക്കിയതെന്നും ശാന്തികൃഷ്ണ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പായി നടത്തിയ വര്‍ക്ക്‌ഷോപ്പില്‍ വച്ചാണ് നിവിനെ ആദ്യമായി കണ്ടത്.

നിവിന്‍ പോളിയെ മാത്രമല്ല തമിഴിലെയും മലയാളത്തിലെയും പുതുമുഖ താരങ്ങളെ ആരെയും തനിക്ക് പരിചയമില്ലെന്നും ശാന്തികൃഷ്ണ കൂട്ടിച്ചേര്‍ത്തു.

Top