സഹോദരിയെ വി​വാ​ഹം​ക​ഴി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 61 കാരനില്‍ നിന്നും സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ‌​ന്ന പ​യ്യോ​ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് :സ്വന്തം സഹോദരിയെ വിവാഹംകഴിച്ച് നൽകാമെന്ന് പറഞ്ഞ് അറുപത്തൊന്നുകാരനിൽ നിന്ന് സ്വർണവും പണവും കവർ‌ന്ന കേസിലെ പ്രതിയെ പോലീസ് പൊക്കി. കൊയിലാണ്ടി പയ്യോളി സ്വദേശിയെയാണ് ന്യൂമാഹി പ്രിൻസിപ്പൽ എസ്ഐ അൻഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ 61 കാരനെയാണ് പ്രതി തട്ടിപ്പിനിരയാക്കിയത്.

വധുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 61കാരൻ പത്രത്തിൽ നൽകിയ പരസ്യമാണ് സംഭവങ്ങളുടെ തുടക്കം. പരസ്യത്തിലെ ഫോൺ നന്പറിലേക്ക് വിളിച്ച പ്രതി സഹോദരിയെ വിവാഹം ചെയ്ത് നൽകാമെന്ന് പറ‍യുകയായിരുന്നു. താലിമാലയും വിവാഹ ആവശ്യത്തിനുള്ള പണവുമായി മാഹി പാലത്തിന് സമീപമെത്താൻ പറയുകയും ഇവിടെവച്ച് തന്ത്രപൂർവ്വം പണവു സ്വർണവും കവരുകയും ചെയ്തു. രണ്ടുപവന്‍റെ താലിമാലയാണ് പരാതിക്കാരൻ കയ്യിലുണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹോദരിയെ പരിചയപ്പെടുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. മാല പൂജിക്കണമെന്ന് പറഞ്ഞ് കയ്യില്‍ വാങ്ങിയ കടന്നുകളയുകയായിരുന്നു. സംസ്ഥാനത്തുടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.പ്രതിയെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Top