മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ സ​ർ​ക്കാ​രി​നു സ​മ്മ​ർ‌​ദം ചെ​ലു​ത്താ​നാ​വി​ല്ല: പി. ​മോ​ഹ​ൻ​ദാ​സ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. സർക്കാരിനു കമ്മീഷനിൽ സമ്മർ‌ദം ചെലുത്താനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് പറഞ്ഞു.

കമ്മീഷനുമേൽ സംസ്ഥാന സർക്കാരിനു നിയന്ത്രണമില്ല. കമ്മീഷനിൽ ഭേദഗതി വരുത്തണമെങ്കിൽ പ്രധാനമന്ത്രിയടങ്ങുന്ന പാർലമെന്‍റ് സമിതി തീരുമാനിക്കണം. മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പദവി നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വന്നിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം അർധരാത്രി വീട്ടിൽ കിടന്നുറങ്ങിയ നിരപരാധിയെ പോലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോൾ മനുഷ്യാവകാശ കമ്മീഷൻ ഇടപെടരുതെന്നു പറയുന്ന മുഖ്യമന്ത്രി ഏതു ലോകത്താണു ജീവിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നാണു മുഖ്യമന്ത്രി പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍റെ പണി തന്നെയാണ് അവർ ചെയ്തിരിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞ.തിരുവനന്തപുരത്തു കാണാതായ വിദേശ വനിതയുടെ സഹോദരി പരാതിയുമായി ചെന്നപ്പോൾ ഒന്നു കാണാൻ പോലും തയാറാവാതിരുന്ന മുഖ്യമന്ത്രി ഇപ്പോൾ വീണിടത്തു കിടന്നുരുളുകയാണ്. ആന്ധ്രയിലെ പഞ്ചഗുട്ട പോലീസ് സ്റ്റേഷനല്ല കസ്റ്റഡി മരണം നടന്ന വാരാപ്പുഴ സ്റ്റേഷനായിരുന്നു മുഖ്യമന്ത്രി കാണേണ്ടിയിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top