മലയാള സിനിമയുടെ ശാപം നിവിന്‍ പോളി; ആ കുത്തിതിരിപ്പ് ഇവിടെ ചെലവാകില്ല; ശ്യാമപ്രസാദ്

കഴിഞ്ഞ ദിവസം നിവിന്‍ പോളിയ്‌ക്കെതിരെ നാന വീക്കിലിയുടെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വൈറലായിരുന്നു.

ഹേ ജൂഡിന്റെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ റിപ്പോര്‍ട്ടറോടും ഫോട്ടോ ഗ്രാഫറോടും നിവിന്‍ പോളി അപര്യാദയായി പെരുമാറി എന്നും, സംവിധായകന്‍ സമ്മതിച്ചിട്ടും നിവിന്‍ ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നും നിവിന്‍ ഭാവി മലയാള സിനിമയുടെ ശാപമാണ് എന്നുമൊക്കെയായിരുന്നു പോസ്റ്റിലെ ഹൈലൈറ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തോട് നിവിന്‍ പോളി പ്രതികരിച്ചില്ല.

എന്നാല്‍ തന്റെ സെറ്റില്‍ വച്ച് നായകനെ കുറിച്ച് മോശമായി എഴുതിയ മാധ്യമപ്രവര്‍ത്തകനെതിരെ സംവിധായകന്‍ ശ്യാമപ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്.

ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

ഓണ്‍ലൈന്‍ സിനിമ വിവാദങ്ങള്‍ക്കും സ്‌കൂപ്പുകള്‍ക്കും അതര്‍ഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്.

പക്ഷെ ഇവിടെ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങള്‍ക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്- എന്ന് പറഞ്ഞുകൊണ്ടാണ് ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിയ്ക്കുന്നത്.

സിനിമയുടെ രൂപഭാവങ്ങള്‍ ആദ്യമായി പുറത്തു കാണുന്നത് നമ്മള്‍ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്ന് തീര്‍ച്ചയായും ഞങ്ങള്‍ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്.

ആ വിധത്തില്‍ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങള്‍ സിനിമയുടെ പി.ആര്‍.ഓ. വഴി മാധ്യമങ്ങള്‍ക്ക് എത്തിക്കുകയും ചെയ്തിരുന്നു.

സെറ്റ് കവര്‍ ചെയ്യുന്നതില്‍ എനിക്ക് വിരോധം ഒന്നുമില്ലെന്നു പറഞ്ഞത് സത്യം തന്നെ.

പക്ഷെ താരങ്ങളെ പ്രത്യേകം പോസ് ചെയ്ത് എക്‌സ്‌ക്ലൂസീവുകള്‍ എടുക്കുന്നത് അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം അത് ന്യായവുമാണ്. അത്തരം ചിത്രങ്ങള്‍ കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത് കൊണ്ട് എനിക്കും ഇത്തരം പോസ് പടങ്ങളോട് ഒരു താത്പര്യവുമില്ല.

ഈ ധാരണകള്‍ വെച്ചു കൊണ്ടാവണം നിവിന്‍ വിസമ്മതിച്ചത്. പിന്നെ, ഷൂട്ടിങ്ങിന്റെ ടെന്‍ഷനില്‍ നിന്ന എനിക്ക് ഇക്കാര്യത്തില്‍ ‘മീഡിയ മാനേജ്‌മെന്റ്’ ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല അതെന്റെ ജോലിയുമല്ല.

തമാശ അതല്ല, ഇത്തരുണത്തില്‍ ‘അപമാനിതരായി മടങ്ങിപ്പോയ’ ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യില്‍ കിട്ടിയ ‘ഹേയ് ജൂഡ്’ ചിത്രങ്ങള്‍ ചേര്‍ത്ത് ഒരു കവര്‍ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോര്‍ട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാന്‍ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓണ്‍ലൈന്‍ ‘ധാര്‍മിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?- ശ്യാമപ്രസാദ് ചോദിക്കുന്നു

Top