മദ്യപിച്ചിരുന്നതായി തെളിഞ്ഞു; ബേക്കറി ഉടമയെ മര്‍ദിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: നെടുമ്പാശേരി കരിയാടില്‍ ബേക്കറി ഉടമയെ മര്‍ദിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യും. എസ്.ഐ സുനില്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. മര്‍ദനമേറ്റ ബേക്കറി ഉടമയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.

ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മര്‍ദിച്ചത്. ആക്രമണത്തില്‍ മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയിലാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top