മുടി മുറിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നുപറഞ്ഞ് സിതാര; ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു…

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ശിശുദിനത്തില്‍ താരം ആരാധകര്‍ക്ക് മുന്നില്‍ സര്‍പ്രൈസുമായി എത്തിയിരുന്നു. ജിവി പ്രകാശ് ചിത്രത്തില്‍ സിതാര ആലപിച്ച കണ്‍കള്‍ നീയേ എന്ന ഗാനത്തിന്റെ കവര്‍ വേഷനുമായാണ് താരം എത്തിയത്. മകള്‍ സാവന്‍ ഋതുവും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഈ വീഡിയോ റിലീസിന് മുന്നോടിയായി ഫേസ്ബുക്ക് ലൈവില്‍ സിതാര പ്രത്യക്ഷപ്പെട്ടിരുന്നു. മുടി മുറിച്ചതെന്തിനായിരുന്നുവെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സിതാരയ്ക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. തികച്ചും വ്യക്തിപരമായ കാര്യത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അവര്‍ മറുപടി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ നിരവധി പേര്‍ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. പ്രിയസുഹൃത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ രൂപമാറ്റം നടത്തിയത്. കാരണമെന്തായാലും മുടിയുടെ നീളം, തോലിയുടെ കളര്‍ ശബ്ദത്തിന്റെ കനം മുതലായവ നിര്‍വചിക്കുന്ന മലയാളിസ്ത്രീത്വം എന്ന മണ്ടന്‍ ആശയത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ തുറന്ന് പറയുന്നു. മുടിച്ച മുറിയെക്കുറിച്ച് വാചാലരാവുന്നതിന് പകരം മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ചും സമാധാനത്തെക്കുറിച്ചും വിശക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും സംസാരിക്കാമെന്നും അവര്‍ കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

തികച്ചും വ്യക്തിപരമായ ഒരു വിശ്വാസത്തിൻറെ പേരിൽ , ഒരു പ്രിയ സുഹൃത്തിനു വേണ്ടി ചെയ്തതാണീ രൂപമാറ്റം…!!! കാരണം എന്തോ ആവട്ടെ -മുടിയുടെ നീളം , തൊലിയുടെ നിറം, ശബ്ദത്തിൻറെ കനം മുതലായവ നിർവചിക്കുന്ന ,നിർണയിക്കുന്ന മലയാളിസ്ത്രീത്വം എന്ന മണ്ടൻ ആശയത്തിൽ വിശ്വാസം തെല്ലുമില്ല ,അത് പറയുന്നവരോട് സ്വൽപം അസ്വസ്ഥതയും തോന്നുന്നു !ഒരു നിമിഷാർദ്ധം കൊണ്ട് മാറിയേക്കാവുന്നതല്ലേ നമ്മൾ പരിചയിച്ച സ്വയംരൂപങ്ങൾ!?! മുറിച്ച മുടിയെ കുറിച്ച് പറയും നേരം നമുക്ക്, മുറിക്കപ്പെട്ട മരങ്ങളെക്കുറിച്ച് മിണ്ടാം!! വാടിപ്പോയ നിറത്തെക്കുറിച്ച് പറയുന്നതിനു പകരം ഇരുണ്ടുപോയ നദികളെ കുറിച്ച് പറയാം !!! ആകാശത്തെ പറ്റി ,ഭുമിയെ പറ്റി , വിശക്കുന്ന കുഞ്ഞുങ്ങളെ പറ്റി , യുദ്ധങ്ങളെപറ്റി , വന്നേക്കാവുന്ന സമാധാനത്തെ പറ്റി, സൗഹൃദത്തെ പറ്റി , മനുഷ്യരെപ്പറ്റി, പാട്ടുകളെ പറ്റി അങ്ങനെ അങ്ങനെ എന്തെല്ലാം പറയാം !! വാക്കുകൾ കൊണ്ട് പരസ്പരം വേദനിപ്പിക്കാതെ നമുക്ക് സംസാരിച്ച് തെളിച്ചം കണ്ടെത്താം !!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top