സിസ്റ്റർ അഭയ സഭയിലെത്തും മുൻപ് പലരും ദുരുപയോഗം ചെയ്തിട്ടുണ്ട്: അഭയക്ക് പുരുഷന്മാരെ കണ്ടാൽ പേടി; അഭയ മരിച്ചത് പേടിച്ചോടുമ്പോൾ കിണറ്റിൽ വീണ്: വിവാദ പരാമർശവുമായി ഫാ.മാത്യു നായ്ക്കനാം പറമ്പിൽ

ക്രൈം ഡെസ്‌ക്

കൊച്ചി: സിസ്റ്റർ അഭയയയുടെ കൊലപാതകവും, ഈ കേസിൽ ഒരു കന്യാസ്ത്രീയും വൈദികനും ശിക്ഷിക്കപ്പെട്ടിട്ടും സഭയ്ക്കും വൈദികർക്കും അഭയയോടുള്ള വൈരാഗ്യം തീരുന്നില്ല. മരിച്ച് മണ്ണടിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും സഭയും വൈദികരും അഭയയെ തുടർച്ചയായി അപമാനിക്കുകയാണ്. ഏറ്റവും ഒടുവിൽ മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ സ്ഥാപകൻ ഫാ. മാത്യു നായ്ക്കംപറമ്പിലാണ് രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസ്റ്റർ അഭയയെ ആരും കൊലപ്പെടുത്തിയതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നും മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ സ്ഥാപകൻ ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ അഭിപ്രായമാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ചെറുപ്പത്തിൽ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയയെന്നും അതിനാൽ പുരുഷന്മാരെ കാണുമ്പോൾ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പിൽ പറയുന്നു.ഇക്കാര്യങ്ങൾ അഭയയുടെ ആത്മാവ് വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ഫാദർ മാത്യൂ പറയുന്നു.

‘അടുത്ത ദിവസങ്ങളിൽ ഒരു വാട്സ്ആപ്പ് വാർത്ത കണ്ടിരുന്നു. മരിച്ച സിസ്റ്റർ അഭയയെ കുറിച്ച് വന്ന വാർത്ത ഇങ്ങനെയായിരുന്നു, ഒരാളുടെ അടുത്ത് ചെന്ന് അഭയ പറഞ്ഞ കാര്യമാണ്. എന്നെ ആരും കൊന്നതുമല്ല, ഞാനൊട്ട് ആത്മഹത്യ ചെയ്തതുമല്ല. ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പുരുഷന്മാരാൽ ദുരുപയോഗിക്കപ്പെട്ട്, പുരുഷന്മാരെ കാണുമ്പോൾ പേടി. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്. കിണറ്റിൽ വീണ് മരിച്ചു.

അന്ന് തൊട്ട് കൊലപാതകമാണെന്നാണ് പറയുന്നത്. 28 കൊല്ലമായി ഒരാളും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലെന്നും സിസ്റ്റർ അഭയ പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സന്ദേശമാണെന്ന് എനിക്ക് മനസ്സിലായെന്നുമാണ് ഫാ.മാത്യു നായ്ക്കംപറമ്പിൽ പറയുന്നത്.

ഇതോടെ ഈ സന്ദേശം പലർക്കും അയച്ചുകൊടുക്കാൻ താൻ നിർദേശം നൽകിയെന്നും അങ്ങനെ മഠങ്ങളിൽ സിസ്റ്റർ അഭയക്കായി പ്രാർത്ഥനകൾ നടത്തിയെന്നും മാത്യൂ പറയുന്നു.

ഫാദർ മാത്യുവിന്റെ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വിശ്വാസികളെ പറ്റിക്കുന്ന വീഡിയോയെന്ന് അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജോമോൻ പുത്തൻപുരയ്ക്കൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

Top