കൊച്ചി :ഹൈക്കമാന്റ് തീരുമാനത്തിനെതിരെ അണികളെയും പിആര്‍ കമ്പനികളേയും മാധ്യമങ്ങളേയും കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന. കൊച്ചി കേന്ദ്രമായി വിഡി സതീശനുവേണ്ടി ഒരു അഭിഭാഷകയും കൂട്ടരും വിഡിക്കായി നീക്കങ്ങൾ നടത്തുന്നു എന്നും ആരോപണം ഉണ്ട് . വിഡി സതീശന് വേണ്ടി ക്വട്ടേഷനേറ്റെടുത്ത പി ആര്‍ കമ്പനിയുടെ നീക്കങ്ങള്‍ക്കളാണ് സതീശന് പിന്തുണ. തനിക്കനുകൂലമായി അണികളുടെ വ്യാപകമായ പിന്തുണയുണ്ടെന്ന് വരുത്തി തീര്‍ത്ത് ഹൈക്കമാന്റ് തീരുമാനം തിരുത്താമെന്ന ആഗ്രഹത്തിലാണ് വിഡി സതീശന്റെ നീക്കങ്ങള്‍.. ഇത് ഐക്ക്യത്തോടെ പോകുന്ന കോണ്‍ഗ്രസില്‍ വന്‍ പ്രത്യഘാതങ്ങള്‍ക്ക് വഴിവെയ്ക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള പി ആര്‍ വര്‍ക്കുകള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നതെന്ന് തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു.
അതിനിടെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി KPCC ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം നിർണായകമാണ്.ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പ്രചാരണം നടത്തിയതും അതിനെല്ലാം നേത്യത്വം നൽകിയതും കെ സി വേണുഗോപാൽ ആണ്.
മത്സര രംഗത്തുള്ളവർക്ക് പൂർണ പിന്തുണ കൊടുത്തത് അദ്ദേഹമാണ്. രാജ്യം മുഴുവൻ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വമാണ് അദ്ദേഹത്തെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് അദ്ദേഹംവളരെ ഭംഗിയായി ചെയ്തു തീർത്തു. എ ഐ സി സിയുടെ എല്ലാ സഹായവും പൂർണതോതിൽ മണ്ഡലത്തിൽ എത്തിച്ചത് കെ സിയാണ്. എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്വം ഉണ്ട്. ആരും അയോഗ്യർ അല്ല. എല്ലാവരും യോഗ്യരായവരാണ്. അവരിൽ നിന്ന് ആരെ തിരഞ്ഞെടുക്കണം എന്നുള്ളത് എ ഐ സി സി തീരുമാനിക്കുമെന്നും എം എൽ എ അല്ലാത്തവരും മുഖ്യമന്ത്രി ആയിട്ടുണ്ടെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
ഏകാധിപത്യ പ്രവണത കോൺഗ്രസിൽ അനുവദിക്കാനാകില്ല. ഏകാധിപതികളുടെ തകർച്ചയ്ക്കുള്ള ഉദാഹരണമാണ് പിണറായി വിജയൻ. യുഡിഎഫ് വിജയം ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ദീപ്തി വ്യക്തമാക്കി.
ഇതിനിടെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. വി ഡി. സതീശനായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ടെങ്കിലും, അത്തരം സമ്മർദ്ദങ്ങൾ തീരുമാനത്തെ ബാധിക്കില്ലെന്ന രമേശ് ചെന്നിത്തല പറഞ്ഞു. ഫ്ലെക്സ് വെക്കാനും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അതല്ല തീരുമാനത്തിനുള്ള മാനദണ്ഡമെന്നും ആണ് അദ്ദേഹം പറഞ്ഞുവെച്ചു.
അതേസമയം മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും അത് ബാക്കിയുള്ളവരെ കൂടി ബോധ്യപ്പെടുത്തി വേണം നടപ്പിലാക്കാന്‍ എന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വലിയൊരു കടമ്പയാണ്. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കപ്പുറം മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്ന രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴും, നേതാക്കളുടെ വ്യക്തിപരമായ അവകാശവാദങ്ങള്‍ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു. നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും ദീപാദാസ് മുന്‍ഷിയും ഓരോ എംഎല്‍എമാരെയും കണ്ട് അഭിപ്രായം തേടി.










