ഷോര്‍ട്സ് ധരിച്ച് തായ്ലന്‍ഡിലെ ബീച്ചില്‍; വയര്‍ പ്രദര്‍ശിപ്പിച്ച് ചെന്നൈ ഫാഷന്‍ ഷോയില്‍;വേട്ടയാടി സോഷ്യല്‍മീഡിയ

സ്വന്തം ലേഖകന്‍

ബീച്ച് ഫോട്ടോ, ഫാഷന്‍ ഷോ, വിവാഹമോചനം അടുത്തിടെ നടി കനിഹയെ സോഷ്യല്‍മീഡിയ വേട്ടയാടിയത് പലരീതിയിലാണ്. ചിലതിന് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. വിവാദങ്ങളില്‍ പലതും അനാവശ്യമായിരുന്നെന്നും എല്ലാ വിവാദങ്ങളോടും നമ്മള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കനിഹ അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കനിഹ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദങ്ങളില്‍ പലതും അനാവശ്യമായിരുന്നു. ഒരിക്കല്‍ ഷോര്‍ട്സ് ധരിച്ച് ബീച്ചില്‍ നില്‍ക്കുന്ന ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് കുഴപ്പമായത്. സ്‌കൂള്‍ കാലഘട്ടം മുതലുള്ള കൂട്ടുകാരികള്‍ക്കൊപ്പം തായ്ലന്‍ഡില്‍ ഒത്തുകൂടിയതാണ് ഞങ്ങള്‍. ബീച്ചില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ഷോര്‍ട്സ് ധരിച്ചത്. അല്ലാതെ മുതിര്‍ന്നവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ആയിരുന്നില്ല.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

ഒരുപാട് പേര്‍ സൗഹൃദം തുടരുന്നതില്‍ അഭിനന്ദിച്ചു കമന്റുകളിട്ടു. അതിനിടയിലാണ് ഒരാള്‍ വിമര്‍ശനവുമായി വന്നത്. കുറച്ചുപേര്‍ അയാള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഓരോ അവസരത്തിനും ചേരുന്ന വസ്ത്രങ്ങളുണ്ട്. അല്ലാതെ ബീച്ചില്‍ സാരി ഉടുത്തു പോകാന്‍ പറ്റുമോ? സാരി ഉടുത്തിട്ട് മോശം രീതിയില്‍ നടക്കുന്നവരില്ലേ? ചിലര്‍ സ്വയം മിടുക്കരാകാനാണ് മോശം കമന്റുകള്‍ ഇടുന്നത്. അവരോട് ബോള്‍ഡായി പ്രതികരിക്കാതിരിക്കാന്‍ എനിക്കു കഴിയില്ല. കനിഹ പറയുന്നു.</പ്>
<പ്>ചെന്നൈ ഫാഷന്‍ ഷോയില്‍ എല്ലാ വര്‍ഷവും ഞാന്‍ പങ്കെടുക്കും. കഴിഞ്ഞ തവണ വയര്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ചതാണ് വാര്‍ത്ത ആയത്. ഗര്‍ഭധാരണത്തോടും പ്രസവത്തോടും അനുബന്ധിച്ച് സ്ത്രീകളുടെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകും. ചില പാടുകള്‍ മായാതെ കിടക്കും. പ്ലാസ്റ്റിക് സര്‍ജറി കൊണ്ട് ചിലര്‍ അതു മറയ്ക്കും. എന്നാല്‍ എനിക്ക് അതിനോടു താല്‍പര്യമില്ല. ഗര്‍ഭധാരണവും പ്രസവവും എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. അതില്‍ നാണം തോന്നേണ്ട ആവശ്യമില്ല. അതുവഴിയുള്ള പാടുകളും മറയ്ക്കേണ്ട കാര്യമില്ല. ചിലര്‍ അതിനെതിരേയും രംഗത്തുവന്നു. എല്ലാ വിവാദങ്ങളോടും നമ്മള്‍ പ്രതികരിക്കേണ്ട കാര്യമില്ല. എന്നാല്‍ നൊമ്പരപ്പെടുത്തുന്ന ചിലതിനോട് എങ്ങനെ പ്രതികരിക്കാതിരിക്കും? കനിഹ ചോദിക്കുന്നു.

 

Top