സോണി സെബാസ്റ്റ്യനെതിരെ സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത് യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു.പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ :ഇരിക്കൂറിലെ സ്ഥാനാർഥി നിർണയത്തെത്തുടർന്ന് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്ക് സാക്ഷിയായ കണ്ണൂർ കോൺഗ്രസിനെ ഞെട്ടിച്ച് വിവാദത്തിൽ ആന്റി ക്ലൈമാക്സ്. സീറ്റ് നിഷേധിക്കപ്പെട്ട കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരെ നടന്ന സോഷ്യൽ മീഡിയ ആക്രമണത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാവാണെന്നാണ് പുതിയ കണ്ടെത്തൽ. അഡ്വ: സോണി സെബാസ്റ്റ്യനെതിരെ “ജോണ്‍ ജോസഫ്” എന്ന ഫൈസ് ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പൊഴാണ് ഇത്തരത്തില്‍ നവമാധ്യമം ഉപയോഗിച്ച് പ്രചരണം നടത്തിയത്.

ഇതിനെതിരെ സോണി സെബാസ്റ്റ്യന്റെ പരാതി അന്വേഷിച്ച പൊലീസ് പിടി മാത്യുവിനെ ഒരുവട്ടം ചോദ്യം ചെയ്തതായാണ് വിവരം എന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ മണ്ഡലത്തിലെ ഒരുവ്യക്തിയുടെ പോസ്റ്റിൽ വ്യക്തമാകുന്നുണ്ട് . കെ.സി ജോസഫ് മത്സര രംഗത്ത് നിന്ന് ഒഴിവായതോടെ ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്ത്ഥി യായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്റെ പേരാണ് ഉയർന്നത്. എന്നാൽ സജീവ് ജോസഫിനാൻ സീറ്റ് ലഭിച്ചത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ALSO READ :ഇരിക്കൂറില്‍ യുിഡിഎഫിന് തലവേദനയായി സോണി സെബാസ്റ്റ്യന്റെ അഴിമതിയും; ടോമിന്‍ തച്ചങ്കരിക്കൊപ്പം കേസില്‍ കുടുങ്ങിയ നേതാവിനെ മാറ്റണമെന്ന് അണികള്‍

സോണിയുടെ പേര് പരിഗണനാ പട്ടികയിലിടംപിടിച്ചതിനൊപ്പം സോണിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അഴിമതി ആരോപണങ്ങളും പ്രത്യക്ഷപ്പെട്ടു. സോണി പ്രസിഡണ്ടായ ആലക്കോട് റബ്ബര്‍ മാര്ക്കുറ്റിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റുകൾ. ഫെയ്സ് ബുക്കില്‍ ജോണ്‍ ജോസഫ് എന്നയാളുടെ പ്രൊഫൈല്‍ ഐ.ഡിയില്‍ നിന്നായിരുന്നു ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ തുടര്ന്ന് സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി. സ്ഥാനാർഥി ചർച്ചയുടെ അവസാനഘട്ടത്തിൽ സോണി സെബാസ്റ്റ്യനെ തഴഞ്ഞ് കെ.സി വേണുഗോപാലിന്റെ് വിശ്വസ്തനായ സജീവ് ജോസഫിനെ കോൺഗ്രസ് നേതൃത്വം ഇരിക്കൂറില്‍ സ്ഥാനാർഥിയാക്കി. തീരുമാനം വന്നതോടെ സോണിക്കെതിരായ സൈബര്‍ ആക്രമങ്ങളും അവസാനിച്ചു.

ഇതിനെപറ്റി നൗഷാദ് നടുവിൽ എഴുതിയ പോസ്റ്റ് ഇങ്ങനെയാണ് :

സോണി സെബാസ്റ്റ്യനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചുള്ള പ്രചരണം പിന്നില്‍ പി ടി മാത്യു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലക്കോട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഏറ്റവും കൂടുതല്‍ വിവാധവും തര്‍ക്കവും തമ്മില്‍ തല്ലുമുണ്ടായ ഇരിക്കൂര്‍ മണ്ഡലത്തില്‍ ഇപ്പോഴും വിഴുപ്പലക്കല്‍ തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനായി എ ഐ ഗ്രൂപ്പുകളാണ് തര്‍ക്കമെങ്കില്‍ ഇപ്പോള്‍ എ ഗ്രൂപ്പിലെ തന്നെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ തമ്മിലുള്ള പോരാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മോഹവുമായി മുന്നിലുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യനെതിരെ “ജോണ്‍ ജോസഫ്” എന്ന ഫൈസ് ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും ഉണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പൊഴാണ് ഇത്തരത്തില്‍ നവമാധ്യമം ഉപയോഗിച്ച് പ്രചരണം നടത്തിയത്.

മാര്‍ച്ച് മൂന്നിനാണ് ആദ്യ പോസ്റ്റ് “അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർഥി ആയി വരണോ? ഏപ്രിൽ 28നു തലശ്ശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യ പ്രതിയായ കൊപ്ര സംവരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർഥി ആയി വരുന്നത് വളരെ ഏറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്?” കൂടെ കൊപ്പ്ര സംഭരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസിന്റെ പകര്‍പ്പും കോടതി ഉത്തരവിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ കൂടി അഡ്വ: സജീവ് ജോസഫ് ഗ്രൂപ്പുകാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 12ന് വീണ്ടും ഈ പ്രൊഫൈല്‍ ഉപയോഗിച്ച് “ഇരിക്കൂർ A ഗ്രൂപ്പിന്റെ സീറ്റ് നഷ്ട്ടപെട്ടു എങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെ തന്നെ സ്ഥാനാർഥി ആക്കണം എന്ന് വാശി പിടിച്ചത് കൊണ്ടല്ലേ?” എന്ന പോസ്റ്റും ചെയ്തിട്ടുണ്ട്.

ഇതിനെതിരെ സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ല് നടത്തിയ അന്വേഷണത്തില്‍ “ജോണ്‍ ജോസഫ്” എന്ന പ്രൊഫൈല്‍ ഐഡിയുടെ ഐപി അഡ്രസ്സ് യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യുവിന്റെ ലാന്റ് ഫോണ്‍ നമ്പറാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ആലക്കോട് പൊലീസ് പി ടി മാത്യുവിനെ വിളിച്ച് വരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇല്ലാത്തതൊന്നും പ്രചരിപ്പിച്ചിട്ടില്ല എന്നാണ് പി ടി മാത്യു പൊലീസിനെ അറിയിച്ചത്. കേസ്സ് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ആലക്കോട് പൊലീസ്. എ ഗ്രൂപ്പിലെ തന്നെ പ്രമുഖരായ രണ്ട് നേതാക്കള്‍ തമ്മിലുള്ള വിഴുപ്പലക്കലും കുതുകാല്‍ വെട്ടുമാണ് ഇതോടെ പുറം ലോകം അറിഞ്ഞത്.

Top