സോണി സെബാസ്റ്റ്യനെതിരായ അപവാദ പ്രചാരണം.യുഡിഎഫ് ചെയർമാൻ പിടി മാത്യുവിനെതിരെ പൊലീസ് കേസ്

കണ്ണൂർ :കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെതിരെ “ജോണ്‍ ജോസഫ്” എന്ന ഫൈസ് ബുക്ക് പ്രൊഫൈലില്‍ നിന്നും വ്യാജ പ്രചരണവും ആക്ഷേപ പോസ്റ്റുകളും നാഥത്വത്തിന് യുഡിഎഫ് ചെയർമാൻ പി.ടി മാത്യുവിനെതിരെ പോലീസ് കേസ് . ഇരിക്കൂറിൽ നിര്‍ണ്ണയത്തിന്റെ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പൊഴാണ് ഇത്തരത്തില്‍ നവമാധ്യമം ഉപയോഗിച്ച് പ്രചരണം നടത്തിയത്.

ALSO READ :ഇരിക്കൂറില്‍ യുിഡിഎഫിന് തലവേദനയായി സോണി സെബാസ്റ്റ്യന്റെ അഴിമതിയും; ടോമിന്‍ തച്ചങ്കരിക്കൊപ്പം കേസില്‍ കുടുങ്ങിയ നേതാവിനെ മാറ്റണമെന്ന് അണികള്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെ അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല യുഡിഎഫ് ചെയർമാൻ പിടി മാത്യുവിനെതിരെ കേസ് എടുത്തത് . സോണി സെബാസ്റ്റ്യന്റെ പരാതിയിൽ അലക്കോട് പൊലീസാണ് കേസ് എടുത്തത്. കേരള പൊലീസ് ആക്റ്റ് 120 O, ഐപിസി 153 വകുപ്പുകൾ പ്രകാരമാണ് പിടി മാത്യുവിനെതിരെ പൊലീസ് കേസ്.

ഇരിക്കൂറിൽ യുഡിഎഫ് സ്ഥാനാർഥിയായി സോണി സെബാസ്റ്റ്യന്റെ പേര് സജീവമായി ഉയർന്ന സമയത്തായിരുന്നു ജോൺ ജോസഫ് എന്ന വ്യാജ എഫ്ബി അക്കൗണ്ടിൽ നിന്നു സോണിക്കെതിരെ വ്യാപകമായി അഴിമതിയാരോപണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിത്വം ഉറപ്പിക്കുന്ന ഘട്ടത്തിലാണ് സോണിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ജോൺ ജോസഫ് എന്ന എഫ്ബി ഐഡിയിൽ നിന്നുള്ള പോസ്റ്റുകൾ ചർച്ചയായി.

തുടർന്ന് സോണി സെബാസ്റ്റ്യൻ സൈബർ സെല്ലിൽ പരാതി നൽകി. സംഭവത്തിലെ അന്വേഷണം ഒടുവിൽ കോൺഗ്രസിലെ പ്രമുഖ നേതാവിലേക്ക് എത്തി. നേതാവിന്റെ ലാൻഡ് ഫോൺ നമ്പർ ഉപയോഗിച്ചാണ് വ്യാജ ഐഡി ഉണ്ടാക്കുകയും അപവാദ പ്രചാരണം നടത്തുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സോണി സെബാസ്റ്റ്യന് പാർട്ടി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ച് പരസ്യ പ്രതിഷേധങ്ങളിൽ പങ്കെടുത്ത നേതാവാണ് പ്രതി ചേർക്കപ്പെട്ട പിടി മാത്യു.

സോണിയുടെ പേര് പരിഗണനാ പട്ടികയിലിടംപിടിച്ചതിനൊപ്പം സോണിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അഴിമതി ആരോപണങ്ങളും പ്രത്യക്ഷപ്പെട്ടു. സോണി പ്രസിഡണ്ടായ ആലക്കോട് റബ്ബര്‍ മാര്ക്കുറ്റിങ് സഹകരണ സംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റുകൾ. ഫെയ്സ് ബുക്കില്‍ ജോണ്‍ ജോസഫ് എന്നയാളുടെ പ്രൊഫൈല്‍ ഐ.ഡിയില്‍ നിന്നായിരുന്നു ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ തുടര്ന്ന് സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ പരാതി നൽകി. സ്ഥാനാർഥി ചർച്ചയുടെ അവസാനഘട്ടത്തിൽ സോണി സെബാസ്റ്റ്യനെ തഴഞ്ഞ് കെ.സി വേണുഗോപാലിന്റെ് വിശ്വസ്തനായ സജീവ് ജോസഫിനെ കോൺഗ്രസ് നേതൃത്വം ഇരിക്കൂറില്‍ സ്ഥാനാർഥിയാക്കി. തീരുമാനം വന്നതോടെ സോണിക്കെതിരായ സൈബര്‍ ആക്രമങ്ങളും അവസാനിച്ചു.

Top