സോളാർ സോളാർ ബോംബിൽ ദേശീയ കോൺഗ്രസും പ്രതിരോധത്തിൽ ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ

തിരുവനന്തപുരം:ദേശീയ കോൺഗ്രസും സരിതയുടെ സോളാറിൽ മുങ്ങുന്നു .മുൻ മുഖ്യമന്ത്രിയും മാന്റത്രിമാരും എം എൽ ഇ മാറും എ .ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രതിസ്ഥാനത്ത് എത്തിയ സോളാർ കേസിൽ ഇന്ത്യ ഞെട്ടുന്ന വെളിപ്പെടുത്തൽ . സോളാർ അഴിമതിയിൽ കോൺഗ്രസ് ദേശീയ നേതാവിന്റെ മകനെതിരെ സരിതാ എസ് നായർ മുഖ്യമന്ത്രിക്കും പരാതി നൽകി. നേരത്തെ ക്രൈംബാഞ്ചിനും സരിത പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നില്ല. സോളാർ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ഈ പരാതി വീണ്ടും ചർച്ചയാക്കുകയാണ് സരിത. ഈ പരാതിയിൽ പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ആരോപണമുണ്ട്. ആന്റോസ് ആന്റണിയെന്ന വ്യവസായിക്കെതിരെയും പരാതിയുണ്ട്.

സോളാർ അഴിമതിയിൽ റിപ്പോർട്ട് പുറത്തുവന്നതോടെ ആന്റണിയുടെ മകനെതിരായ ആരോപണവും ശക്തമാവുകയാണ് സരിതാ നായർ. ഈ പരാതിയും ഡിജിപി രാജേഷ് ദിവാൻ പരിശോധിക്കും. വളരെ നേരത്തെ വന്ന ഈ വാർത്ത ഒരു മാധ്യമവും ഏറ്റെടുത്തിരുന്നില്ല. ആന്റണിയുടെ രാഷ്ട്രപതി മോഹം തടയാനുള്ള നീക്കമായും വിലയിരുത്തി. എന്നാൽ പുതിയ സാഹചര്യത്തിൽ കോൺഗ്രസിനെ വെട്ടിലാക്കാൻ ആൻണിയുടെ മകനെതിരായ ആരോപണവും പൊടി തട്ടിയെടുക്കുകയാണ് സരിതാ നായർ.സോളാർ അന്വേഷണത്തിലൂടെ കോൺഗ്രസ് നിരയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസിന്റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്റെ വ്യാമോഹമാണെന്ന് സോളാർ റിപ്പോർട്ട് പുറത്തുവന്നപ്പോൾ എ.കെ. ആന്റണി പ്രതികരിച്ചിരുന്നു. വേങ്ങരയിൽ വോട്ടെടുപ്പ് നടന്നപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.കമ്മീഷന്റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോൺഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും ആന്റണി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആന്റണിയുടെ മകനെതിരായ ആരോപണവും സജീവമാകുന്നത്.SARITHA -OC -SOLAR
സരിതയുടെ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സരിത ക്രൈംബ്രാഞ്ചിന് മുമ്പിൽ എത്തി മൊഴി നൽകിയത്. രണ്ട് പരാതികളും ക്രൈംബ്രാഞ്ചിന് നൽകി. ഇതിൽ ആദ്യത്തേത് നേരത്തെ ഉയർന്ന പേരുകാർക്ക് എതിരായുള്ള ആരോപണമായിരുന്നു. 2016 ജൂലൈയിലായിരുന്നു സരിതയുടെ ആദ്യ പരാതി. പിന്നീട് 23 നവംബറിന് പുതിയ ആക്ഷേപങ്ങളും ഉന്നയിച്ചു. ഇതിലാണ് എകെ ആന്റണിയുടെ മകന്റെ പേരുള്ളത്. ഈ പരാതിയാണ് വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ സരിത കൊണ്ടു രുന്നത്. 2016 നവംബറിൽ ഇതു സംബന്ധിച്ച ആരോപണം ക്രൈംബ്രാഞ്ചിന് കിട്ടിയിരുന്നു. ഇത് പരിശോധിച്ച ശേഷം തുടർ നടപടിയൊന്നും ക്രൈം ബ്രാഞ്ച് എടുത്തില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കർണ്ണാടകത്തിൽ ഖനന വ്യാപാരിയായ ആന്റോ ആന്റണി സോളാറിൽ സഹായം ഉറപ്പു നൽകാമെന്ന് പറഞ്ഞു. കർണ്ണാടക മഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടു വരാമെന്നാണ് ഉറപ്പ് നൽകിയത്. രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നും അറിയിച്ചു. സോളാർ പദ്ധതിയിൽ കുര്യന്റെ സഹായം ഉറപ്പ് നൽകുമെന്നാണ് ഇയാൾ പറഞ്ഞത്. ഇതിന് ശേഷമാണ് ആന്റണിയുടെ മകൻ ബന്ധപ്പെടുന്നത്. മകന്റെ ഫോൺ നമ്പറും പരാതിയിലുണ്ട്. പിജെ കുര്യനെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. ഡിഫൻസ് ഡീലുകളിൽ പങ്കാളിയക്കി സാമ്പത്തിക നേട്ടം ഉറപ്പാക്കമെന്നും ആന്റണിയുടെ മകൻ പറഞ്ഞതായി പരാതിയിലുണ്ട്. അതിന് ശേഷം സാമ്പത്തികമായും ലൈംഗികമായും ഉപയോഗിച്ചുവെന്നാണ് പരാതി.പരാതിയുടെ കോപ്പി മറുനാടൻ മലയാളി പത്രം പുറത്തുവിടുകയായിരുന്നു adgp-padmakumar_dih

പാണക്കാട് തങ്ങളുടെ മകനായ ബഷീറലി തങ്ങൾക്കെതിരേയും ഗുരുതര ആക്ഷേപമാണുള്ളത്. സോളാർ ഇടപാടിൽ സഹായിക്കാമെന്ന് പറഞ്ഞ് ബഷീറലി തങ്ങൾ സ്വാധീനിച്ചെന്നും അതിന് ശേഷം മുൻ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടത്തുള്ള വസതിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് ആരോപണം. കോൺഗ്രസിലെ സമുന്നത നേതാവായ ആന്റണിയേയും മുസ്ലിം ലീഗിനേയും വിവാദത്തിൽ കൊണ്ടു വരുന്നതാണ് ആരോപണങ്ങൾ. യുഡിഎഫ് രാഷ്ട്രീയത്തെ ആകെ മുൾമുനയിൽ നിർത്തുന്ന ആരോപങ്ങളിൽ അന്വേഷണം നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും തീരുമാനം. ആന്റണിയുടെ മകനെതിരെ ആരോപണമുയർത്തുന്ന കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേയും പരാമർശമുണ്ട്.

ഉമ്മൻ ചാണ്ടിക്കെതിരേയും പുതിയ ആരോപണം സരിത ഉയർത്തുന്നു. ഷെയ്ഖ റഫീഖ് എന്നയാളെ പരിചയപ്പെടുത്താമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഇയാൾ ദേശീയ അന്വേഷണ ഏജൻസിയുടെ പിടികിട്ടാപുള്ളിയാണെന്ന് പിന്നീട് മനസ്സിലായെന്നും സരിത പറയുന്നു. അതായത് പിജെ കുര്യനേയും ആന്റണിയേയും ഉമ്മൻ ചാണ്ടിയേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഈ പരാതി. ഫോൺ നമ്പറുകൾ ഉൾപ്പെടെ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. എന്നാൽ ഈ കോളുകൾ നടന്നത് ഏറെ കാലം മുമ്പാണ്. അതുകൊണ്ട് ഇത് സ്ഥിരീകരിക്കുക ബുദ്ധിമുട്ടുമാണ്. വളരെ മുമ്പ് മംഗളം വാർത്ത പുറത്തു വിട്ടെങ്കിലും അത് മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കാത്തതിനാൽ ചർച്ചയായില്ല. അന്ന് മംഗളം രാഷ്ട്രീയ നേതാവിന്റെ പേര് പുറത്തുവിട്ടിരുന്നില്ല. മംഗളം ചീഫ് റിപ്പോർട്ടർ നാരായണന്റെ വാർത്തിയിലെ പേരും മറ്റ് വിവരങ്ങളും പുറത്തു വരുകയും ചെയ്തിരുന്നു

Top