സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ ഏകമകന്‍ കഴുത്തറത്ത് കൊന്നു

മലപ്പുറം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രായമായ അമ്മയെ ഏക മകന്‍ കഴുത്തറത്ത് കൊന്നു. മലപ്പുറം കല്‍പ്പകഞ്ചേരിയിലാണ് സംഭവം. കല്‍പ്പകഞ്ചേരി വാര്യത്ത് പാത്തുമ്മയെയാണ് സ്വന്തം മകന്‍ അതിക്രൂരമായി കഴുത്തറുത്ത് കൊന്നത്. വൈകീട്ട് 7.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിനു സമീപത്തെ ഇടവഴിയിലിട്ട് മൊയ്തീന്‍ ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് പാത്തുമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് ഇയാള്‍ കീഴടങ്ങുകയായിരുന്നു.

സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പാത്തുമ്മയുടെ ഏക മകനാണ് മൊയ്തീന്‍. ഉമ്മയുടെ പേരിലുളള ഭൂമി എഴുതി നല്‍കണമെന്നാവശ്യപ്പെട്ട് മൊയ്തീന്‍ നിരന്തരം ശല്യം ചെയ്യാറുണ്ട്. ഇക്കാര്യം കാട്ടി പാത്തുമ്മ നല്‍കിയ പരാതി തിരൂര്‍ കോടതിയില്‍ പരിഗണയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നും പാത്തുമ്മ കോടതിയിലെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറക്കി ഇടവഴിയിലിട്ട് കൊലപ്പെടുത്തിയത്. നാളെ മധ്യസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം. ഇറച്ചി വെട്ടും കൂലിപ്പണിയുമാണ് മൊയ്തീന്റെ തൊഴില്‍. ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൊയ്തീന്‍ കല്‍പ്പകഞ്ചേരി പോലീസില്‍ കീഴടങ്ങുകയായിരുന്നു.

Top