മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതി ക്രൂരത !..ഭക്ഷണത്തിന്റെ പേരില്‍ അമ്മയുമായി വഴക്കിട്ട മകന് അവരുടെ ശരീരം കീറിമുറിച്ച് ഹൃദയം വലിച്ചു പുറത്തെടുത്ത ശേഷം ചമ്മന്തിയും കുരുമുളകുപൊടിയും കൂട്ടി കഴിച്ചു. മഹാരാഷ്ട്രയിലാണ് ഹൃദയത്തെ നടുക്കുന്ന സംഭവമുണ്ടായത്. ഹൃദയത്തിന്റെ പാതിയും ആ മകന് അകത്താക്കി.സംഭവത്തെത്തുടര്‍ന്ന് കോലാപൂരിലെ സുനില്‍ കുച്ചാക്കുര്ണി എന്ന 27 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സുനില്‍ വീട്ടിലെത്തി അമ്മയോടു വഴക്കിടുകയും കലിമൂത്ത് 65 വയസ്സുകാരിയായ യെലാവയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

Inset Image For Representational Purpose Only
നിര്‍മ്മാണത്തൊഴിലാളിയായ സുനില്‍ വിവാഹിതനും മൂന്നു മക്കളുടെ അച്ഛനുമാണ്. ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയപ്പോഴാണ് സുനില്‍ ഈ ക്രൂകൃത്യം ചെയ്തത്. കുടിച്ചു ലക്കുകെട്ടു വീട്ടിലേക്കു വരും വഴി അയാള്‍ അയല്പക്കത്തെ വീട്ടില്‍ക്കയറി ഭക്ഷണം ചോദിച്ചിരുന്നു. അതു കിട്ടാതെ വന്നതിനെത്തുടര്‍ന്ന് വീട്ടിലെത്തി അമ്മയോടു വഴക്കിട്ടു. വഴക്കു മൂത്തപ്പോള്‍ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയും ചെയ്തു. ശേഷം അമ്മയുടെ ശരീരം കുത്തിക്കീറി അതില്‍ നിന്നും ഹൃദയമെടുത്തു ഭക്ഷിച്ചു.കൈകളിലും ദേഹത്തും രക്തക്കറയുമായി ഇയാള്‍ പുറത്തേക്കിറങ്ങുന്നതു കണ്ട നാട്ടുകാര്‍ പൊലീസിലറിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യെലയുടെ മൃതദേഹം കണ്ടെടുക്കുകയും സുനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


