യമനിലെ ഹൂത്തി വിമത കേന്ദ്രത്തിനു നേരെ സൗദിയുടെ വ്യോമാക്രമണം

യമൻ: രാജ്യ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലെ ഹൂ​ത്തി വി​മ​ത കേ​ന്ദ്ര​ത്തി​ന് നേ​രെ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​ണം. സ​നാ​യി​ലും സ​നാ​യ്ക്ക് പു​റ​ത്തു​ള്ള ദ​ഹ്ബാ​നി​ലു​മാ​ണ് സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ര​ഹ​സ്യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​പ​യോ​ഗി​ച്ചായിരുന്നു വ്യോമാക്രമണം.

സ​നാ​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​വി​ലി​യ​ൻ​മാ​ർ​ക്ക് സൗ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സി​വി​ലി​യ​ൻ അ​പ​ക​ട​ങ്ങ​ളും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി സ​ഖ്യം അ​റി​യി​ച്ചു.

3,200 മീ​റ്റ​ർ നീ​ള​മു​ള്ള ഒ​റ്റ റ​ൺ​വേ​യു​ള്ള സ​നാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നും ലാ​ൻ​ഡിം​ഗി​നും ഇ​ട​യി​ൽ ഹൂ​ത്തി തീ​വ്ര​വാ​ദി​ക​ൾ എ​യ​ർ സി​സ്റ്റ​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് കാ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി പു​റ​ത്തു​വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം.

 

Top