കൊച്ചി: ഹോട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറവച്ച സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്‍ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ഫ്‌ളവേഴ്‌സ് ചാനലിലെ മാധ്യമ പ്രവര്‍ത്തകയാണ് ശുചിമുറിയിലെ ഒളിക്യാമറ കണ്ടെത്തിയത്. സംഭവത്തില്‍ അസം ശിവസാഗര്‍ സ്വദേശി കക്കോട്ടിബാരി സ്വദേശി ഫിറൂജ് അലി (25) അറസ്റ്റിലായിട്ടുണ്ട്.
സ്വന്തം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഹോട്ടല്‍ ശുചിമുറിയില്‍ ഉപയോഗിച്ചിരുന്നത്. ഇയാളുടെ സ്മാര്‍ട്ട് ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച പൊലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടിയിരിക്കുന്നത്. കൊച്ചിയിലെ പല ഉന്നത സ്ത്രീകളുടെയും ദൃശ്യങ്ങള്‍ ഫോണില്‍ ഉണ്ടത്രേ. വാര്‍ത്ത പുറത്തു വന്നതോടെ ഹോട്ടല്‍ ശുചിമുറി ഉപയോഗിച്ച പല സ്ത്രീകളും ആശങ്കയിലാണ്.
മാസങ്ങളായി ഇയാള്‍ മൊബൈല്‍ ക്യാമറ ഓപ്പറേഷന്‍ തുടങ്ങിയിട്ടെന്നാണ് പുറത്തു വരുന്ന വിവരം. സ്തീകള്‍ ശൗച്യാലയം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ കാണുന്നത് പ്രത്യേക ഹരമാണത്രേ. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അവിചാരിതമായി ഇന്നലെ ഹോട്ടലിലെത്തിയ മാധ്യമ പ്രവര്‍ത്തക ശൗച്യാലയം ഉപയോഗിച്ചു കഴിഞ്ഞ ശേഷമാണ് മുകളില്‍ ക്യാമറ തിളങ്ങുന്നത് ശ്രദ്ധിക്കുന്നത്. സംശയം തോന്നി നോക്കിയപ്പോള്‍ മൊബൈല്‍ ആണെന്നു മനസിലായിതോടെ എടുത്ത് പരിശോധിച്ചപ്പോള്‍ സ്വന്തം ദൃശ്യങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഫോണുമായി പോലീസിനെ സമീപിക്കുകയായിരുന്നു.


