കൊച്ചി:വെടക്കാക്കി തനിക്കാക്കുക .കേസിൽ പെടുത്തി വരുതിയിൽ നിർത്തുക ,ഭീഷണിപ്പെടുത്തി പാർട്ടിയിൽ എത്തിക്കുക എന്ന സ്ഥിരം കുതന്ത്രങ്ങളാണ് സി.പി.എം നയം എന്ന് പരക്കെ ആക്ഷേപം ഉണ്ട് ത്ത് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിനു കാരണമായത് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെന്ന് ആക്ഷേപം. പാര്‍ട്ടിയില്‍നിന്നു കൊഴിഞ്ഞുപോയവരെ തിരികെ കൊണ്ടുവരാനാണു സി.പി.എം. വളഞ്ഞവഴി തേടിയത്. ശ്രീജിത്തിന്റെ അറസ്റ്റിനു കാരണമായത് മത്സ്യത്തൊഴിലാളിയായ വാസുദേവന്റെ ആത്മഹത്യയാണ്. സി.പി.എം. അനുഭാവിയായിരുന്ന വാസുദേവനും കുടുംബവും ബി.എം.എസില്‍ അംഗത്വമെടുത്തിരുന്നു. നാട്ടില്‍ ക്ഷേത്രോത്സവ സമയത്തുണ്ടായ അക്രമങ്ങള്‍ ഇവരെ തിരിച്ചുകൊണ്ടുവരാനായി ഉപയോഗിക്കാനായിരുന്നു സി.പി.എം. നീക്കം. ഉത്സവസ്ഥലത്ത് വാസുദേവന്റെ സഹോദരന്‍ ദിവാകരന്‍ ഉള്‍പ്പെട്ട അടിപിടി സംഭവമുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് വാസുദേവന്റെ വീട്ടില്‍ ഗുണ്ടാ ആക്രമണമുണ്ടായത്. തുടര്‍ന്ന് വാസുദേവന്‍ തൂങ്ങിമരിച്ചു. അപ്പോള്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ എസ്. ശര്‍മ്മയും സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറിയും അടക്കമുള്ളവര്‍ വീട്ടിലെത്തി. തങ്ങള്‍ക്കൊപ്പം നിന്നാല്‍ ഗുണ്ടാ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കാമെന്നു വാഗ്ദാനം നല്‍കി വശത്താക്കി. നഷ്ടപ്പെട്ട പാര്‍ട്ടികുടുംബത്തെ തിരിച്ചെത്തിക്കുക, എതിരാളികളെ കേസില്‍ പെടുത്തുക.. രണ്ടു ലക്ഷ്യമിട്ടായിരുന്നു ആസൂത്രണം. സി.പി.എമ്മിന്റെ കോട്ടയായിരുന്ന ദേവസ്വംപാടത്തുനിന്നും കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞടുപ്പില്‍ ബി.ജെ.പിയുടെ രാജു വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെയാണു സി.പി.എം. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്.
അതിന്റെ ഭാഗമായി ബി.ജെ.പി. പ്രവര്‍ത്തകനായ ശ്രീജിത്തിനെ പ്രതിയാക്കാന്‍ നീക്കം നടത്തി. സി.പി.എമ്മിന്റെ ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയാണ് ഇതിനായി ഉപയോഗിച്ചത്. ഇതിനുള്ള ആസൂത്രണം പരമേശ്വരന്റെ മകന്‍ ശരത്ത് ഇന്നലെ വെളിപ്പെടുത്തി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പരമേശ്വരനെക്കൊണ്ട് നേതാക്കള്‍ മനഃപ്പൂര്‍വം ഇങ്ങനെ പറയിപ്പിച്ചതാണെന്നും അച്ഛന്‍ സംഭവം കണ്ടില്ലെന്നും അച്ഛനെക്കൊണ്ട് ചിലര്‍ അങ്ങനെ പറയിപ്പിച്ചെന്നും ശരത് പറഞ്ഞു. പരമേശ്വരന്റെ കുടുംബവും ഇതിനെ പിന്തുണയ്ക്കുന്നു. ഡി.െവെ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണു ശരത്ത്. തുറന്നുപറച്ചിലിനു പിന്നാലെ ശരത്തിനെ ഡി.െവെ.എഫ്.ഐ. നേതാവെത്തി ഇവിടെനിന്നു മാറ്റി..
വീടാക്രമിക്കാനെത്തിയ സംഘത്തില്‍ ശ്രീജിത്തിനെ കണ്ടെന്നു പറയുന്ന പരമേശ്വരന്‍ ഈ സമയത്ത് വരാപ്പുഴയില്‍ ജോലിയിലായിരുന്നു. അതിരാവിലെ ജോലിക്കു പോകുന്ന പരമേശ്വരന്‍ സാധാരണ െവെകിട്ടാണു തിരിച്ചെത്തുക. പിന്നെ ഇയാള്‍ എങ്ങനെ ശ്രീജിത്തിനെ കണ്ടു എന്നതാണു നാട്ടുകാരുടെ ചോദ്യം. തൂങ്ങിമരിച്ച വാസുദേവന്റെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ ശ്രീജിത്ത് വീടാക്രമണ സംഘത്തിലുണ്ടായിരുന്നില്ലെന്നു വാസുദേവന്റെ മകന്‍ വിനീഷും ആവര്‍ത്തിച്ചു. ശ്രീജിത്തും വിനീഷും കൂട്ടുകാരായിരുന്നു.
വീട് ആക്രമണക്കേസില്‍ ഉള്‍പ്പെട്ടയാള്‍ തുളസിദാസാണ്. ശ്രീജിത്ത് എന്നു വിളിക്കുന്ന ഇയാള്‍ രണ്ടാം പ്രതിയാണെങ്കിലും പിടികൂടിയിട്ടില്ല. വാസുദേവന്റെ വീട് ആക്രമിക്കുമ്പോള്‍ ശ്രീജിത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നു ഭാര്യ അഖില ഐ.ജിയെ അറിയിച്ചു. വീടാക്രമണ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ വീട് തേടി പോലീസ് എത്തിയപ്പോള്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണു ശ്രീജിത്തിന്റെ വീട് കാട്ടിക്കൊടുത്തത്. ഗണേശനു ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തുമായി െവെരാഗ്യമുണ്ട്.
സജിത്തിനെ അന്വേഷിച്ചാണു പോലീസെത്തിയത്. മഫ്ടിയിലെത്തിയ പോലീസുകാരില്‍ ഒരാള്‍ കാവി മുണ്ടും ടീ ഷര്‍ട്ടുമാണു ധരിച്ചിരുന്നത്. മറ്റു രണ്ടുപേര്‍ പാന്റ്‌സ് ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ വലിച്ചുകൊണ്ടുപോയി. പോലീസുകാരില്‍ ഒരാള്‍ സജിത്തിനെ കിട്ടി എന്നു ഫോണില്‍ പറയുമ്പോള്‍ ഇത് സജിത്ത് അല്ല ശ്രീജിത്താണെന്നു ഗണേശന്‍ പറഞ്ഞു. ശ്രീജിത്തിനെ കൊണ്ടുപോകുമ്പോള്‍ സമീപത്തെ കവലയില്‍വച്ച് നെഞ്ചില്‍ ചവിട്ടുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനുശേഷമാണു വയറുവേദന തുടങ്ങിയത്. ആളുമാറി പോലീസ് യുവാവിനെ കൊന്നെന്ന ആരോപണത്തെ രാഷ്ട്രീയനിറം കലര്‍ത്തി ലഘൂകരിക്കാനും നീക്കമുണ്ടായി


