ശ്രീറാം മാപ്പ് പറഞ്ഞു..ബഷീറിനെ നെഞ്ചിലേറ്റി പൊതുജനം .

തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് മാപ്പു പറഞ്ഞു .അതേസമയം ശ്രീറാം ആശുപത്രി വിടുകയും ചെയ്തു . സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്. അപകടത്തിൽ കൈക്കും നട്ടെല്ലിനും ശ്രീറാം വെങ്കിട്ടരാമന് പരിക്കേറ്റിരുന്നു.

മെഡിക്കൽസംഘം നടത്തിയ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് ഡിസ് ചാർജ് ചെയ്തത്.നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.നാലുദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മെഡിക്കൽ ബോർഡിന്‍റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു.

കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.

Top