വഫ ഫിറോസ് ആരെന്ന് എല്ലാവര്‍ക്കുമറിയണം; ഗൂഗിലിലും ഫെയ്‌സ്ബുക്കിലും തിരക്ക്

കൊച്ചി:വഫ ആരെന്ന് എല്ലാവര്‍ക്കുമറിയാനായി ഗൂഗിലിലും ഫെയ്‌സ്ബുക്കിലുംതിരച്ചിൽ ശക്തം . മലയാളികള്‍ ആണ് തിരച്ചിൽ നടത്തിയിരിക്കുന്നത് .അതിൽ ഏറ്റവും കൂടുതല്‍ യു.എ.ഇയില്‍ നിന്ന്
ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടെങ്കിലും് കാറിലുണ്ടായിരുന്ന യുവതിയെ കുറിച്ചാണ് മലയാളികളുടെ ആകാംക്ഷ.അപകടം നടന്ന ദിവസം അതിരാവിലെ മുതല്‍ തന്നെ ആരാണ് വഫ എന്നുള്ള തിച്ചിലുകള്‍ ആരംഭിച്ചതായി ഗൂഗിള്‍ െട്രന്റ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ വഫയെ കുറിച്ച് ഗൂഗില്‍ ചെയ്തത്.

തിരച്ചിലില്‍ യു.എ.ഇയാണ് ഒന്നാമത്. ഖത്തര്‍, ഓമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുണ്ട്. വഫയെ കുറിച്ച് തിരഞ്ഞവരില്‍ ഇന്ത്യ ആറാമതാണ്.

വഫ ഫിറോസ് മോഡല്‍, വഫ മോഡല്‍, വഫ ഫിറോസ് ഫോട്ടോസ്, വഫ ഫിറോസ് മോഡല്‍ ഫോട്ടോസ് എന്നിങ്ങനെ തിരച്ചില്‍ നീണ്ടു. ഫെയ്‌സ്ബുക്കിലും വഫ ഫിറോസിനെ തിരഞ്ഞവര്‍ നിരവധി.

Top