പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റു ചെയ്തു

വെല്ലൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അതേ സ്‌കൂളിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 15കാരിയായ വിദ്യാര്‍ത്ഥിനിയെ വീട്ടിലാക്കാം
എന്ന വ്യജ്യോനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയും സുഹൃത്തും പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകനായ സുധാകര്‍ ബൈക്കില്‍ എത്തി വീടിനു സമീപം ഇറക്കാം എന്നു പറഞ്ഞ് പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത്.
പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി സംഭവം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ബന്ധുക്കള്‍ അധ്യാപകന്റെ വീട്ടിലെത്തി അധ്യാപകനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമാസക്തരായ ജനക്കൂട്ടത്തില്‍ നിന്നും അധ്യാപകനെ മോചിപ്പിക്കുകയും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അധ്യാപകനെതിരെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

Top