റഹ്മാന്‍ സംഗീത ലോകത്ത് എത്തിയതിന്‍റെ 25-ാം വാര്‍ഷിക ആഘോഷത്തിന് വേണ്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം നടന്നത്. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു റഹ്മാന്‍ ലണ്ടനില്‍ പരിപാടി അവതരിപ്പിക്കാനെത്തിയത്.
എന്നാല്‍ പരിപാടിയില്‍ കൂടുതലായും റഹ്മാന്‍ പാടിയത് തമിഴ് പാട്ടുകളായിരുന്നു. ഹിന്ദി പാട്ടുകള്‍ കേള്‍ക്കാനാണ് ഒരു വിഭാഗം ആളുകള്‍ പരിപാടിക്ക് എത്തിയത്. അവര്‍ക്ക് തമിഴ് പാട്ടുകള്‍ മാത്രം കേട്ടത് ഇഷ്ട്ടമായില്ല. ഇക്കാരണമാണ് പരിപാടി ഉപേക്ഷിച്ച് പോകാന്‍ കാരണം. താരത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
അതിനിടെ താരം വേര്‍തിരിവ് കാണിച്ചെന്ന് പറഞ്ഞ് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ബോളിവുഡില്‍ ഒരുപാട് മനോഹരമായ പാട്ടുകള്‍ തയ്യാറാക്കിയ റഹ്മാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല പരിപാടി കാണുന്നതിനായി മുടക്കിയ പണം തങ്ങള്‍ക്ക് തിരിച്ചു തരണമെന്നും ചിലര്‍ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.


