തമൈത്രിക്ക് എതിര് നില്ക്കെതിരെ ശക്തമായ നടപടി.ദാദ്രി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി-രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി:ഇന്ത്യയുടെ മതമൈത്രിക്ക് എതിര് നിന്നത് ആരാണോ അവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തന്റെ മറ്റുഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാറായാലും കേന്ദ്ര സര്‍ക്കാറായാലും രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നവര്‍ക്കെതിരെ പറ്റാവുന്നത്ര ശക്തമായ രീതിയില്‍ നടപടിയെടുക്കണം. ദാദ്രിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. മതസൗഹാര്‍ദവും സഹിഷ്ണുതയും പാലിക്കുകയെന്നുള്ളത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാദ്രി സംഭവത്തെ കുറിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്, വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

എന്നാല്‍ ഇപ്പോഴും ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. യുപി സര്‍ക്കാര്‍ ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നു ഈന്ന് സ്വാദ്വി പ്രാചി പിന്നീട് ആരോപിച്ചു.

സംഭവത്തില്‍ നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍്റെ മൂത്ത മകന്‍ സര്‍താജ് ഇന്ന് വ്യക്തമാക്കി. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. വീട്ടിലെത്തി ആക്രമണം നടത്തി പിതാവിനെ കൊലപ്പെടുത്തിയവരെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന് നീതി ഉറപ്പിക്കാനല്ല രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സര്‍താജ് ആരോപിച്ചു.

Top