ദിലീപിനു ജാമ്യം കിട്ടില്ല: തെളിവായി പൾസറുമായുള്ള കൂടിക്കാഴ്ച വീഡിയോ; പല തവണയായി പൾസറിനു നൽകിയത് അഞ്ചു ലക്ഷം; രേഖകൾ കണ്ടെടുത്ത് പൊലീസ്

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചനാ കുറ്റം ചുമത്തി പൊലീസ് റിമാൻഡ് ചെയ്ത നടൻ ദിലീപിനെതിരെ കൃത്യമായ തെളിവുകളെന്നു സൂചന. തൃശൂരിലെ ക്ലബിൽ ദിലീപും ക്വട്ടേഷൻ സംഘത്തലവൻ പൾസർ സുനിയും തമ്മിൽ കണ്ടു മുട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതായാണ് സൂചന. ഇത് അടക്കം 19 ഡിജിറ്റൽ തെളിവുകളാണ് പൊലീസ് സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഈ തെളിവുകൾ സഹിതം ഹാജരാക്കിയ സാഹചര്യത്തിൽ ദിലീപിനു തിങ്കളാഴ്ച ജാമ്യം ലഭിക്കില്ലെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.
ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം 19 തെളിവുകളാണ് പൊലീസ് സംഘം ശേഖരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവ സ്ഥലത്ത് നിന്നു പൊലീസ് ശേഖരിച്ച തെളിവുകൾ ദിലീപിനു എതിരാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച ശേഷം പൾസർ ചിത്രീകരിച്ച വീഡിയോയിൽ ദിലീപിന്റെ പേര് പറയുന്നുണ്ടെന്നാണ് സൂചന. പൾസറും ഒപ്പമുണ്ടായിരുന്ന ക്വട്ടേഷൻ സംഘവും തമ്മിൽ സംസാരിക്കുന്നതിൽ നിന്നും ദിലീപിന്റെ പേര് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.നടിയ്‌ക്കെതിരായി ദിലീപിനു പകയുണ്ടായിരുന്നെന്നു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായ തെളിവ് ജോർജേട്ടൻസ് പൂരം എന്ന സിനിയുടെ ലൊക്കേഷനിൽ നിന്നു പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവിടെ ദിലീപും പൾസർ സുനിയും തനിച്ചു നിന്ന് സംസാരിക്കുന്നവീഡിയോ ദൃശ്യങ്ങൾ ഇവിടുത്തെ സിസിടിവിയിൽ നിന്നും ലഭിച്ചതായാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top