പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം കോളേജ് വിദ്യാര്‍ത്ഥിയെ വെട്ടി; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

തലസ്ഥാന നഗരത്തില്‍ തോന്നയ്ക്കല്‍ എജെ കോളേജിലെ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു.

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ശ്രീനിതിനാണ് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭക്ഷണം കഴിക്കുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിദ്യാര്‍ത്ഥിയെ വെട്ടിയതെന്ന് സഹപാഠികള്‍ പറയുന്നു.

ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പുറത്തിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം ശ്രീനിതിനെ വെട്ടുകയായിരുന്നു. എവിടെ പോകുന്നുവെന്ന് ചോദിച്ച് ശ്രീനിതിന്റെ തോളിലാണ് വെട്ടിയത്.

വെട്ടേറ്റ് താഴെ വീണ ശ്രീനിതിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

പള്‍സര്‍ ബൈക്കിലെത്തിയ മൂന്നുപേരാണ് ശ്രീനിതിനെ വെട്ടിയതെന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി പോത്തന്‍കോട് സി ഐ വ്യക്തമാക്കി.

Top