മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരെ വെട്ടിയ ശേഷം വിദ്യാര്‍ഥി തൂങ്ങിമരിച്ചു

കാസര്‍കോട്: മാതാപിതാക്കളുള്‍പ്പടെ വീട്ടിലുള്ള അഞ്ചുപേരെ വെട്ടിപരിക്കേല്‍പ്പിച്ച് ഐടി വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. ബംഗളൂരുവിലെ ഐടി വിദ്യാര്‍ഥി നെക്രാജെ ചാത്തപ്പാടിയിലെ അശ്വിനാണ്(22) മരിച്ചത്.

അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ഇവരുടെ സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട്, മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. ബംഗളൂരുവിലായിരുന്ന അശ്വിന്‍ ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്. വെട്ടിപരുക്കേല്‍പ്പിച്ച അശ്വിന്‍ തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വിനു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Top