വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍; കായികധ്യപകന്‍ പീഡിപ്പിച്ച് കൊന്നതാണെന്ന് ആരോപണം: അധ്യാപകന്‍ അറസ്റ്റില്‍

ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ബികാനിറിലാണ് അദ്ധ്യാപക കോഴ്‌സിന് പഠിക്കുന്ന 17 കാരിയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ കായിക അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് മകള്‍ തങ്ങളെ വിളിച്ച് അദ്ധ്യാപകന്‍ മാനഭംഗപ്പെടുത്തിയതായി പറഞ്ഞിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കോളജ് അധികൃതര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടാങ്കില്‍ വീണതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും ആന്തരിക അവയവങ്ങളുടെ പരിശോധന ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top