കോളജ് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്ത് 

നാല് കോളജ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്ത് .വിദ്യാര്‍ഥികളെ പീഡിപ്പിച്ചവര്‍ തന്നെയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതേതുടർന്ന് ബീഹാറിലെ ബെഗുസരായില്‍ ബുധനാഴ്ച്ചയുണ്ടായ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍ ആയി. സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ശനിയാഴ്ച്ചയോടെ വീഡിയോ പുറത്താവുകയും വൈകാതെ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. രാഹുല്‍, ഗണേഷ്, രോഹിത്, രാജ, വിനോദ്, ഗോലും അജിത് കുമാര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

Top