അവിവാഹിതയായിരുന്നു താരം സുബി സുരേഷ് ഇതുവരെ. അടുത്തയിടെ വിവാഹം ഉടനെയുണ്ടാകുമെന്ന് സുബി തുറന്നുപറഞ്ഞിരുന്നു. പ്രണയത്തകര്‍ച്ചയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരു ചാനല്‍ അഭിമുഖത്തില്‍ താരം പങ്കുവച്ച വാക്കുകളിലേക്ക്…
” വിവാഹം വേണം. അതിനു സമയമാകട്ടെ. വീട്ടുകാര്‍ക്ക് എന്റെ കല്യാണം വളരെ ആഗ്രഹമാണ്. അമ്മയ്ക്കും വല്യ ആഗ്രഹമാണ്. അമ്മ എന്റെ കൂട്ടുകാരിയെ പോലെയാണ്. നിനക്ക് ആരെയേലും ഇഷ്ടമാണേല്‍ പറ, നമുക്കത് നോക്കാം. ആരെയേലും ഇഷ്ടപ്പെടാന്‍ നോക്കാന്നൊക്കെ അമ്മ ഒരിക്കല്‍ പറഞ്ഞു.
ഒരിക്കല്‍ അമ്മ പറഞ്ഞു; നമുക്ക് ഒരു കല്യാണം കഴിച്ചു നോക്കാം. ഒരു കുട്ടിയുണ്ടായാല്‍ എനിക്കതിനെ നോക്കാം. വേറെ ടെന്‍ഷന്‍ വേണ്ട, പോണേല്‍ പോട്ടെ, നമുക്കൊന്ന് കഴിച്ചു നോക്കാമെന്ന്. കല്യാണം കഴിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. അറേഞ്ചഡ് മാര്യേജ് എനിക്ക് പറ്റില്ല. ആരെയെങ്കിലും കണ്ട് ഇഷ്ടത്തിലായി അങ്ങനെയേ കഴിയൂ.
ഞാന്‍ പ്രണയിച്ചിരുന്നു. ലൈഫിലേക്കുള്ളതല്ലാ എന്നു തോന്നിയപ്പോള്‍ അതൊക്കെ വേണ്ടെന്നു വച്ചു. ഒരു സംസാരത്തിനിടയില്‍ എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോ എന്നയാള്‍ ചോദിച്ചു. ഞാന്‍ അത് എന്തിനാണെന്ന് ചോദിച്ചു. എന്റെ ഫാമിലിയെ നന്നായി അറിയുന്ന ആളാണ്. വീട്ടുകാരൊക്കെയായി അടുപ്പമുള്ളതാണ്. എന്നോട് അങ്ങനെ പറയേണ്ട കാര്യം എന്താണെന്ന് എനിക്ക് തോന്നി. ഞാന്‍ ജോലിക്ക് പോയി കുടുംബം നോക്കുന്നുണ്ട്. അപ്പോള്‍ അത് പറയേണ്ട കാര്യമില്ലല്ലോ. അങ്ങനെ ഞാന്‍ ചിന്തിച്ചപ്പോള്‍ എന്നോട് വല്ലാത്ത സ്‌നേഹമുണ്ട്. പക്ഷെ, എന്നെ വീട്ടില്‍ നിന്ന് മൊത്തത്തില്‍ പറിച്ചുകൊണ്ട് പോകുമെന്ന് എനിക്ക് മനസിലായി അതുപോലെ അദ്ദേഹം എനിക്കൊരു ബാങ്ക് അക്കൗണ്ട് എടുത്ത് നല്‍കി.
ഞാന്‍ സമ്പാദിക്കുന്നത് എന്റെ പേരില്‍ തന്നെ സേവ് ചെയ്യണം കുടുംബത്തിലേക്ക് പോകരുത് എന്ന ചിന്തയായിരുന്നു എനിക്ക് തോന്നി. അങ്ങനെയൊക്കെ വന്നപ്പോള്‍ പരസ്പരം എടുത്ത തീരുമാനമായിരുന്നു. ആളുടെ വിവാഹം കഴിഞ്ഞു. കല്യാണം കഴിഞ്ഞ ശേഷവും ഞങ്ങള്‍ കണ്ടിട്ടുണ്ട്. നല്ല സുഹൃത്തുക്കളായി തുടരുന്നു” – സുബി പറഞ്ഞു


