പത്തുവയസുള്ള മകനുമായി താമസിക്കുന്ന ഭര്‍ത്താവ് മരിച്ച സ്ത്രീയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; വീടിനു മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു; രക്തം കൊണ്ട് ഭിത്തിയില്‍ യുവതിയുടെ പേരെഴുതി

മാരാരിക്കുളം: ഭര്‍ത്താവ് മരിച്ച യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുമുറ്റത്ത് ഇരുപത്തിയേഴുകാരന്‍ ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജാണു മരിച്ചത്. ആലപ്പുഴ ഉദയാ സ്റ്റുഡിയോയ്ക്കു പിന്നില്‍ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു ആത്മഹത്യ. പുലര്‍ച്ചെ ഒന്നോടെയായിരുന്നു ആത്മഹത്യ

പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പം ആറു മാസമായി ഈ വീട്ടിലാണു യുവതിയുടെ താമസം. ഒരു വര്‍ഷത്തോളമായി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്ന ജയരാജ് ശനിയാഴ്ച രാത്രി പത്തോടെ അവിടെച്ചെന്ന് വിവാഹത്തിനു സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടു. യുവതി താക്കീത് ചെയ്തതോടെ സ്ഥലംവിട്ട ഇയാള്‍ ഫോണിലൂടെ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. അതും നിരസിക്കപ്പെട്ടതോടെ വീടിന്റെ മുറ്റത്തു ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇത് യുവതി കാര്യമായെടുത്തില്ല. തുടര്‍ന്നാണ് രാത്രിയില്‍ ആത്മഹത്യ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാതിരാത്രി വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈത്തണ്ട മുറിച്ച് വീടിന്റെ ഭിത്തിയില്‍ രക്തംകൊണ്ട് യുവതിയുടെ പേരെഴുതി ഇഷ്ടമറിയിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം വീടിന്റെ മുന്നിലെ കഴുക്കോലില്‍ കയര്‍ കുരുക്കി തൂങ്ങി. ഓരോന്നു ചെയ്യുമ്പോഴും കാര്യം വീടിനുള്ളിലായിരുന്ന യുവതിയോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. യുവതി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു പൊലീസ് എത്തിയപ്പോഴേക്കും ജയരാജിന്റെ മരണം സംഭവിച്ചിരുന്നു.

ഇയാളുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ജയരാജിന്റെ ശല്യം അസഹ്യമായപ്പോള്‍ ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയിരുന്നതായി യുവതി പറഞ്ഞു. ജയരാജിന്റെ പെണ്ണുകാണല്‍ ഇന്നു നടക്കാനിരിക്കെയാണു മരണം. സെല്‍വിയാണ് ജയരാജിന്റെ മാതാവ്. സഹോദരി: കവിത. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Top