മൂവാറ്റുപുഴ: പരീക്ഷാപ്പേടിയെത്തുടര്‍ന്ന് എസ്.എസ്.എല്‍.സി. വിദ്യാര്‍ഥിനി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി.പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസ്സിബി ദമ്പതികളുടെ മകള്‍ അക്‌സ കുര്യാക്കോസ് (15) ആണു മരിച്ചത്. സോഷ്യല്‍ സയന്‍സ് പരീക്ഷ നടക്കേണ്ട തിങ്കളാഴ്ചയായിരുന്നു സംഭവം. പരീക്ഷയ്ക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിച്ചു. കണക്കുപരീക്ഷ കഴിഞ്ഞതുമുതല്‍ വിദ്യാര്‍ഥിനി അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കണക്കുപരീക്ഷ ബുദ്ധിമുട്ടായിരുന്നുവെന്ന് അക്‌സ കൂട്ടുകാരോടും പറഞ്ഞതായാണു വിവരം. മൂവാറ്റുപുഴ നിര്‍മല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംസ്‌കാരം കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തി. പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി അതുല്‍ ഏകസഹോദരനാണ്.


