നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

അടൂർ : ഏനാത്തിൽ നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
എം.സി റോഡിൽ അടൂർ ഏനാത്ത് പാലത്തിനു സമീപത്ത് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്ത് നിന്നും എത്തിയ ലോറി നിയന്ത്രണം തെറ്റി കാറിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. കാർ ഭാഗീകമായി തകർന്നെങ്കിലും യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടൂർ ഭാഗത്തു നിന്നും പഞ്ചസാര കയറ്റി വന്ന ലോറിയാണ് കാറിന്റെ മുകളിലേക്ക് മറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top