അത്രയ്ക്ക് നല്ലവളായിരുന്നു അവൾ; ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ഭർത്താവിന്‍റെ ആത്മഹത്യ കുറിപ്പ്

കൊച്ചി കരുവേലിപ്പടിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഭർത്താവിന്‍റെ ആത്മഹത്യ കുറിപ്പ് പുറത്തു വന്നു. സംഭവത്തിനു പിന്നിൽ കുടുംബ വഴക്കല്ലെന്ന് വ്യക്തമായി.

കുടുംബ വീട് വിറ്റതിലുള്ള ദുഃഖവും ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ലെന്ന നിരാശയുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കരുവേലിപ്പടി രാമേശ്വരം ലെയ്നിൽ താഴ്ചയിൽ വീട്ടിൽ ജാൻസി എന്ന നാസിയയാണ് ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചത്.

ഭർത്താവ് റഫീക്കിനെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മക്കളായ ജെഫ്രിൻ, ഷെഫിൻ, സാനിയ എന്നിവരെ വെട്ടിയ ശേഷമായിരുന്നു റഫീക്ക് ആത്മഹത്യ ചെയ്തത്.

മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഇല്ലാതിരുന്ന റഫീക്കിന് കുടുംബത്തോട് അമിത സ്നേഹമായിരുന്നു. കുടുംബ വീട് വിൽക്കേണ്ടി വന്നത് ഇയാൾക്ക് അഭിമാനക്ഷതം ഉണ്ടാക്കിയെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നു.

റഫീക്കും നാസിയയും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. ക്രിസ്ത്യൻ സമുദായക്കാരിയാണ് നാസിയ. ഇവര‍ പിന്നീട് മതം മാറിയിരിരുന്നു. ഇത്രയ്ക്ക് നല്ലൊരു ഭാര്യയെ ആർക്കും കിട്ടില്ലെന്നും അത്രയ്ക്ക് നല്ലവളായിരുന്നു ഭാര്യയെന്നും ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

വിവാഹ സർട്ടിഫിക്കറ്റും ആത്മഹത്യ കുറിപ്പിനൊപ്പം വച്ചിരുന്നു. മതം മാറിയ രേഖകളും തയ്യാറാക്കിയിരുന്നു. ഇനി രേഖകളില്ലാത്ത സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യക്തമായി ആസൂത്രണം ചെയ്തതിനു ശേഷമായിരുന്നു കൃത്യം നടത്തിയിരിക്കുന്നതെന്നും ആത്മഹത്യ കുറിപ്പിൽ നിന്ന് വ്യക്തമാകുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പുതിയ വെട്ടുകത്തി വാങ്ങിയിരുന്നു. ചൊവ്വാഴ്ച രാത്രി ഭാര്യയ്ക്കും കുട്ടികൾക്കും വളരെ ഇഷ്ടപ്പെട്ട മസാല ദോശയും ഇറച്ചിക്കറിയും വാങ്ങി നൽകിയിരുന്നു. അവർക്കിനി മസാല ദോശ കഴിക്കാനാവില്ലെന്നും അതിനാണ് വാങ്ങിക്കൊടുത്തതെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ മരണ ശേഷം ഭാര്യയ്ക്കും മക്കൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇക്കാര്യവും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ മക്കളെ കൊലപ്പെടുത്താൻ ഇയാൾക്ക് കഴിഞ്ഞില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷമായിരുന്നു മക്കളെ കൊലപ്പെടുത്താനൊരുങ്ങിയത്. ആദ്യം മൂത്തമകനെ വെട്ടി. ഇതിനിടെ ഒച്ച കേട്ടുണർന്ന മറ്റ് മക്കളെയും വെട്ടി. ഇതിനിടെ ലൈറ്റ് ഇട്ടപ്പോൾ കുട്ടികൾ പിതാവിനെ തിരിച്ചറിഞ്ഞിരുന്നു.

എന്താണ് പപ്പ ചെയ്യുന്നതെന്ന ചോദ്യത്തിന് മുന്നിൽ ഇടറിപ്പോയതോടെ പിന്മാറി. കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ മൂത്ത മകനോട് പറഞ്ഞ ശേഷമാണ് റഫീക്ക് ആത്മഹത്യ ചെയ്തത്.

Top