കൊച്ചി : സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കോതമംഗലം ഊരമന മേമുറി പടിയത്ത് വീട്ടില്‍ അലക്‌സിനാണ് (52) കോടതി ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചത്. സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പ്രതി 2012 ഫെബ്രുവരി മുതല്‍ ജൂലൈ വരെ കുട്ടിയുടെ രാമമംഗലത്തെ വീട്ടിലെത്തിയാണു
വേദപാഠം പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതു ഗുരുതരമായ കുറ്റമാണെന്നു കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി അഡീ. സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണു ശിക്ഷ വിധിച്ചത്. കനിവുണ്ടാകണമെന്ന പ്രതിയുടെ അപേക്ഷ കോടതി അനുവദിച്ചില്ല.
വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മാതൃകയാവേണ്ട ആള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നതു സമൂഹത്തിനു ദോഷകരമാണ്. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകരിലുള്ള വിശ്വാസം പൂര്‍ണമായി ഇല്ലാതാക്കുമെന്നു കോടതി നിരീക്ഷിച്ചു.
പ്രതി ഒരുതരത്തിലുള്ള കാരുണ്യത്തിനും അര്‍ഹനല്ലെന്നു വ്യക്തമാക്കിയാണു കോടതി കടുത്ത ശിക്ഷ നല്‍കിയത്. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനും കോടതി വിധിച്ചു. രാമമംഗലം പൊലീസാണു കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.


