പൾസർ സുനിക്ക് നേരെ ആക്രമണം; ഇനി വിയ്യൂരിൽ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജയിൽ മാറ്റം. കാക്കനാട് സബ് ജയിലിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് സുനിയെ ‌മാറ്റുന്നത്.

കാക്കനാട് സബ് ജയിലിൽ തനിക്കു നേരെ ആക്രമണ ശ്രമം ഉണ്ടായെന്ന് സുനി വെളിപ്പെടുത്തിയിരുന്നു. മറ്റ് തടവുകാരിൽ നിന്നും ജയിൽ ഉദ്യോഗസ്ഥരിൽ നിന്നാണുമാണ് ആക്രമണം ഉണ്ടാകുന്നതെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടർന്നാണ് അങ്കമാലി കോടതി സുനിയെ ജയിൽ മാറ്റുന്നതിന് നിർദേശം നൽകിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ മാഡത്തെ കുറിച്ച് സുനി ഇതുവരെ വെളിപ്പെടുത്തിയില്ല. മാഡം കെട്ടുകഥയല്ലെന്നും മറ്റുള്ളവരുമായ ആലോചിച്ച ശേഷം വെളിപ്പെടുത്തുമെന്നും സുനി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അതേസമയം സുനിയെ ജയിൽ മാറ്റുന്നത് വീഡിയോ കോൺഫറൻസ് സൗകര്യം പരിഗണിച്ചാണ് സുനിയെ മാറ്റുന്നതെന്നും സൂചനകളുണ്ട്.

Top