കേരളത്തിലെ പെൺസുന്നത്ത്; ശക്തമായ നടപടിയുണ്ടാകും; മന്ത്രി കെകെ ശൈലജ

കോഴിക്കോട് അടക്കം കേരളത്തിന്റെ പലഭാഗത്തും കുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ വരെ ചേലാകര്‍മ്മം നടത്തുന്നുണ്ട് എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

അതിക്രൂരവും പൈശാചികവുമായ ഈ നടപടി കേരളത്തിലുമുണ്ടെന്ന വിവരം ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവാത്തത് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യപ്രശ്‌നം കൊണ്ട് മാത്രമല്ല,സ്ത്രീത്വത്തിന് മേലുള്ള കടന്നാക്രമണം എന്ന നിലയിലും ഇതിനെ ശക്തമായി എതിര്‍ക്കണമെന്ന് കെകെ ശൈലജ അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടികളിലെ ചേലാകര്‍മ്മം വ്യാജചികിത്സയുടേയും കടുത്ത അന്ധവിശ്വാസത്തിന്റേയും പരിധിയില്‍ വരുന്ന കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഡിഎംഒയോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി ചേലാകര്‍മ്മത്തിനെതിരെ സ്വീകരിക്കുമെന്നും കെകെ ശൈലജ വ്യക്തമാക്കി.

Top